‘ഒറോത’യിൽ മമ്മൂട്ടിയും ഭാനുപ്രിയയും

കാക്കനാടന്റെ ‘ഒറോത’യുടെ അഭ്രാവിഷ്‌കാരത്തിൽ മമ്മൂട്ടിയും ഭാനുപ്രിയയും നീണ്ട ഇടവേളക്കുശേഷം ഒരുമിച്ചഭിനയിക്കുന്നു. ഒറോതയുടെ മധ്യപ്രായമാണ്‌ ഭാനുപ്രിയ ഉൾക്കൊളളുന്നത്‌. ദിവ്യാ ഉണ്ണിയും ജയഭാരതിയുമാണ്‌ കഥാപാത്രത്തിന്റെ വിവിധ ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന മറ്റു നായികമാർ. മമ്മൂട്ടിയുടെ ഡേറ്റ്‌ ലഭിക്കുന്ന മുറക്ക്‌ ചിത്രീകരണം ആരംഭിക്കാനാണ്‌ പരിപാടി.

‘ഉത്തര’ത്തിനുശേഷം പവിത്രൻ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ തിലകൻ, ഗോപി, മുരളി, നെടുമുടിവേണു, ദേവൻ, ശ്രീരാമൻ, വിജയരാഘവൻ, ബിജു മേനോൻ, ഇന്നസെന്റ്‌, മാമുക്കോയ, സലിംകുമാർ, ദേവീചന്ദന, തെസ്‌നിഖാൻ, പ്രിയങ്ക തുടങ്ങി വൻ താരനിര തന്നെ ഉണ്ട്‌. പവിത്രൻ തന്നെയാണ്‌ ‘ഒറോത’യുടെ തിരനാടകം രചിച്ചിരിക്കുന്നത്‌.

മുല്ലനേഴി, യൂസഫലി കേച്ചേരി എന്നിവരുടെ വരികൾക്ക്‌ ഈണം പകർന്ന്‌ പ്രശസ്‌ത സംഗീത സംവിധായകൻ എം.കെ. അർജുനൻ തിരിച്ചുവരവ്‌ നടത്തുന്നു എന്ന പ്രത്യേകതയും ‘ഒറോത’ക്കുണ്ട്‌. കഥകളി സംഗീതജ്ഞൻ കലാമണ്‌ഡലം ഹൈദരാലിയുടേതാണ്‌ പശ്ചാത്തല സംഗീതം. സംഘമിത്ര ഫിലിംസാണ്‌ ചിത്രം നിർമ്മിക്കുന്നത്‌.

കമലിന്റെ ‘അഴകിയ രാവണൻ’, കെ.ബാലചന്ദറുടെ ‘അഴകൻ’ എന്നീ ചിത്രങ്ങളിലാണ്‌ ഭാനുപ്രിയ ഇതിനുമുമ്പ്‌ മമ്മൂട്ടിയുടെ നായികയായി പ്രത്യക്ഷപ്പെട്ടത്‌. മമ്മൂട്ടിക്കൊപ്പം തുല്യ പ്രാധാന്യമുളള റോളായിരുന്നു ഈ ചിത്രങ്ങളിലും ഭാനുവിന്‌.

Generated from archived content: cinema4_nov23_05.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English