ബാലചന്ദ്രമേനോൻ സജീവമാകുന്നു

നീണ്ട ഇടവേളക്കുശേഷം ബാലചന്ദ്രമേനോൻ വീണ്ടും സിനിമയുടെ ഭാഗമാകുന്നു. ലാൽ ജോസിന്റെ ‘ക്ലാസ്‌മേറ്റ്‌സി’ൽ പ്രാധാന്യമേറിയ വേഷമാണ്‌. ക്യാമ്പസിന്റെ പശ്ചാത്തലത്തിലുളള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന വേഷമാണ്‌ മേനോന്റെ പ്രൊഫ.അയ്യങ്കാർ. കോളേജ്‌ രാഷ്‌ട്രീയത്തിന്റെ ബലിയാടായ മുരളി എന്ന വിദ്യാർത്ഥിയുടെ പിതാവ്‌ കൂടിയാണ്‌ പ്രൊഫ. അയ്യങ്കാർ. മകന്റെ സ്വപ്‌നസാഫല്യത്തിനായി 15 വർഷത്തിനുശേഷം അവന്റെ കൂട്ടുകാരെ ക്യാമ്പസിൽ ഒരുമിപ്പിക്കാനും അദ്ദേഹം മുന്നിട്ടിറങ്ങുന്നു. നരേൻ (സുനിൽ) ആണ്‌ ഈ ചിത്രത്തിൽ മേനോന്റെ മകനായി എത്തുന്നത്‌.

പല കാരണങ്ങൾകൊണ്ട്‌ സിനിമയിൽ നിന്നും വിട്ടിനിന്നിരുന്ന ബാലചന്ദ്രമേനോൻ വീണ്ടും സജീവമാകാനുളള തയ്യാറെടുപ്പിലാണ്‌. ദിലീപിനെ നായകനാക്കിയുളള ചിത്രം ഒരുക്കി സംവിധാനരംഗത്തും മേനോൻ അരക്കൈ നോക്കുന്നുണ്ട്‌.

Generated from archived content: cinema4_may30_06.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English