ക്രിമിനൽ ലോയറായി സുരേഷ്‌ഗോപി, കാവ്യ ചിന്താമണിയാകുന്നു

സുരേഷ്‌ഗോപിയും കാവ്യാമാധവനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഷാജി കൈലാസിന്റെ ‘ചിന്താമണി കൊലക്കേസ്‌’ തുടങ്ങുന്നു. ഒരു പ്രമുഖ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനത്തിൽ മെറിറ്റിൽ പ്രവേശനം നേടിയ ചിന്താമണി എന്ന ബ്രാഹ്‌മണ പെൺകുട്ടിയുടെ അസ്വാഭാവിക മരണത്തിലെ ദുരൂഹതയാണ്‌ പുതിയ ചിത്രത്തിലൂടെ പ്രേക്ഷകർക്കുമുന്നിൽ തുറന്നു കാണിക്കുന്നത്‌. സീനിയേഴ്‌സിന്റെ ക്രൂരമായ റാഗിംഗിനു വിധേയയായി കൊല്ലപ്പെട്ട ചിന്താമണിയുടെ ദുരൂഹമരണം അന്വേഷിക്കാനെത്തുന്ന ക്രിമിനൽ അഡ്വക്കേറ്റിന്റെ വേഷമാണ്‌ സുരേഷ്‌ഗോപിക്ക്‌. ചിന്താമണി എന്ന ടൈറ്റിൽ റോളിൽ കാവ്യ എത്തുന്നു. ജ്യോതിർമയിയാണ്‌ ഈ ചിത്രത്തിലെ മറ്റൊരു നായിക. എ.കെ.സാജൻ തിരക്കഥ ഒരുക്കുന്ന ഈ സിനിമയിൽ സിദ്ദിഖ്‌, തിലകൻ, നെടുമുടി വേണു തുടങ്ങിയവരും പ്രധാന താരങ്ങളാണ്‌. കോലഞ്ചേരിയിലും എറണാകുളത്തുമായി ചിത്രീകരണം പൂർത്തിയാക്കും.

‘ടൈഗറി’ലൂടെ ശക്തമായ തിരിച്ചുവരവ്‌ നടത്തിയ ഷാജി കൈലാസിനെ തേടി നിരവധി ഓഫറുകളാണ്‌ എത്തിക്കൊണ്ടിരിക്കുന്നത്‌. ചിന്താമണി കൊലക്കേസിനുശേഷം ഷാജി ഒരുക്കുന്ന ചിത്രങ്ങളും ആക്‌ഷന്‌ പ്രാധാന്യമുളളതാണ്‌. ദിലീപ്‌ നായകനാകുന്ന ചിത്രം, ശരത്‌കുമാർ നായകനാകുന്ന തമിഴ്‌ ചിത്രം എന്നിവയാണ്‌ പുതിയ പ്രോജക്‌ടുകൾ.

‘ടൈഗറി’ന്‌ മുമ്പ്‌, അനൗൺസ്‌ ചെയ്‌തിരുന്നുവെങ്കിലും ‘ചിന്താമണി കൊലക്കേസി’ന്റെ ചിത്രീകരണം പല കാരണങ്ങൾകൊണ്ട്‌ നീണ്ടുപോവുകയായിരുന്നു. ഷാജി കൈലാസിന്റെ ചിത്രത്തിൽ ആദ്യമായിട്ടാണ്‌ കാവ്യ നായികവേഷം ചെയ്യുന്നത്‌.

Generated from archived content: cinema4_jan18_06.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English