പൃഥ്വി ചിത്രത്തിൽ സിന്ധു മേനോൻ

‘ബൽറാം V/s താരാദാസി’നുശേഷം ഐ.വി.ശശി സംവിധാനം ചെയ്യുന്ന ‘അവസരങ്ങൾ’ എന്ന സിനിമയിൽ സിന്ധുമേനോൻ നായികയാകുന്നു. യുവനിരയിലെ ശ്രദ്ധേയതാരം പൃഥ്വിരാജ്‌ ആദ്യമായി ഐ.വി.ശശിയുടെ സംവിധാനത്തിൻ കീഴിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ ഒരു വൻ താരനിര തന്നെയുണ്ട്‌. ഐ.വി.ശശിക്കൊപ്പം ഇതു രണ്ടാമതാണ്‌ സിന്ധു മേനോൻ സഹകരിക്കുന്നത്‌. ‘ഈ നാട്‌ ഇന്നലെവരെ’യിൽ ലാലിന്റെ ജോഡിയായി സിന്ധു പ്രത്യക്ഷപ്പെട്ടിരുന്നു.

‘രാജമാണിക്യ’ത്തിലെ നെഗറ്റീവ്‌ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ സിന്ധുവിന്‌ അവസരങ്ങൾ ഏറിയിട്ടുണ്ട്‌. ‘ആണ്ടവനി’ൽ കലാഭവൻ മണിയുടെ നായിക സിന്ധുവാണ്‌. ആദ്യമായി പോലീസ്‌ വേഷത്തിൽ അഭിനയിക്കാനായതിന്റെ ത്രില്ലും ഈ ചിത്രം നായികക്ക്‌ നൽകുന്നുണ്ട്‌.

പ്രിയനന്ദനന്റെ ‘പുലിജന്മം’ സിന്ധു പൂർത്തിയാക്കിക്കഴിഞ്ഞു. മുരളി നായകനാകുന്ന ഈ ആർട്ട്‌ ചിത്രത്തിൽ മുസ്ലീം കഥാപാത്രമാണ്‌ നായികക്ക്‌.

Generated from archived content: cinema4_feb1_06.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English