പുതുമുഖ ചിത്രത്തിൽ സുരേഷ്‌ഗോപി പോലീസ്‌

ഭരത്‌ചന്ദ്രൻ ഐ.പി.എസായി ഗംഭീര തിരിച്ചുവരവ്‌ നടത്തിയ സുരേഷ്‌ഗോപി വീണ്ടും പോലീസ്‌ കുപ്പായമണിയുന്നു. പുതുമുഖ സംവിധായകൻ ജിത്തുവിന്റെ സംവിധാനത്തിൻ കീഴിലാണ്‌ പോലീസുകാരനാകുന്നത്‌. തിരിച്ചുവരവിൽ ജനങ്ങൾ ഇഷ്‌ടപ്പെടുന്ന കഥാപാത്രമായി മാത്രം എത്തുകയുളളൂ എന്ന്‌ ആവർത്തിച്ച്‌ പ്രഖ്യാപിച്ചെങ്കിലും അത്‌ ഫലത്തിൽ കൊണ്ടുവരാൻ സുരേഷിന്‌ കഴിഞ്ഞില്ല. ‘ലങ്ക’ പോലുളള ചിത്രങ്ങളിൽ ബെഡ്‌റൂം സീനുകളിൽ പ്രത്യക്ഷപ്പെട്ടത്‌ സൂപ്പർതാരത്തിന്റെ ആരാധകരെ നിരാശയിൽ ആഴ്‌ത്തിയിരുന്നു. ചിത്രം പുറത്തിറങ്ങിയതോടെ ഇമേജ്‌ മാറിമറിയുമെന്ന ആശങ്കയും താരത്തിനുണ്ടായിരുന്നു. ജയരാജിന്റെ സംവിധാന സഹായിയായ ജിത്തുവിന്റെ കന്നിച്ചിത്രത്തിൽ ടെയ്‌ലർ മെയ്‌ഡായ പോലീസുകാരനായാണ്‌ സൂപ്പർതാരം വേഷമിടുക.

Generated from archived content: cinema3_oct12_2006.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English