‘കൃത്യം’ പ്രദർശനത്തിനൊരുങ്ങി

പൃഥ്വിരാജ്‌ ഇരട്ടവേഷത്തിലെത്തുന്ന ‘കൃത്യം’ പ്രദർശനത്തിനു തയ്യാറായി. വിജി തമ്പി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നായകനും പ്രതിനായകനുമായി മികച്ച പ്രകടനമാണ്‌ പൃഥ്വി കാഴ്‌ചവച്ചിട്ടുളളത്‌. ഉത്രട്ടാതി ഫിലിംസിന്റെ ബാനറിൽ ശശി അയ്യഞ്ചിറ നിർമ്മിക്കുന്ന ‘കൃത്യ’ത്തിൽ നായികയായി മറുനാടൻ നായിക പവിത്ര മലയാളത്തിലെത്തുകയാണ്‌. കോടീശ്വരിയായ പെൺകുട്ടിയായാണ്‌ പവിത്ര വേഷമിടുന്നത്‌. പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ചതിന്റെ പേരിൽ പോലീസ്‌ പിടിയിലാകുന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ്‌ കഥ വികസിക്കുന്നത്‌. അധോലോകനായകൻ ക്രിസ്‌റ്റി ലോപ്പസുമായുളള മുഖസാമ്യമാണ്‌ അയാളുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്‌. യാഥാർത്ഥ്യം മനസ്സിലാക്കുന്ന പെൺകുട്ടി ഗിറ്റാറിസ്‌റ്റും അനാഥനുമായ യുവാവുമായി അടുക്കുന്നതുമൊക്കെയാണ്‌ ‘കൃത്യ’ത്തിന്റെ കാതൽ.

പൃഥ്വിരാജ്‌ അനാഥനും അധോലോകനായകനുമായെത്തുന്നു. ജഗതി ശ്രീകുമാർ, സിദ്ദിഖ്‌, തിലകൻ, കല്‌പന, ഈവ എന്നിവരും മുഖ്യവേഷത്തിലുണ്ട്‌.

Generated from archived content: cinema2_may12.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English