സുഹാസിനി വീണ്ടുമെത്തുമ്പോൾ

ചെറിയൊരിടവേളയ്‌ക്കുശേഷം ശക്തമായ കഥാപാത്രത്തെ പ്രതിനിധീകരിച്ച്‌ സുഹാസിനി വീണ്ടും

മലയാളത്തിലെത്തുകയാണ്‌. ടി.വി ചന്ദ്രന്റെ ‘വിലാപങ്ങൾക്കപ്പുറത്ത്‌’ എന്ന ചിത്രത്തിൽ

മുൻകാലനായിക ഡോക്ടറുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു. ആര്യാടൻ ഷൗക്കത്ത്‌ കഥയെഴുതി

നിർമിക്കുന്ന സിനിമയിൽ ബിജു മേനോൻ, വെയിൽ ഫെയിം പ്രിയങ്ക എന്നിവർ ശ്രദ്ധേയ

റോളിലെത്തുന്നുണ്ട്‌. ടി.വി ചന്ദ്രനൊപ്പം ആദ്യമായാണ്‌ സുഹാസിനി സഹകരിക്കുന്നത്‌.

ഒരുകാലത്ത്‌ മലയാളി പ്രേക്ഷകരുടെ പ്രിയനായികയായിരുന്നു സുഹാസിനി. പത്മരാജന്റെ

‘കൂടെവിടെ’യിലൂടെയായിരുന്നു രംഗപ്രവേശം. തുടർന്ന്‌ ആദാമിന്റെ വാരിയെല്ല്‌, അക്ഷരങ്ങൾ, എന്റെ

ഉപാസന, പ്രണാമം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ പ്രകടനം കാഴ്‌ചവെച്ചു. എഴുതാപ്പുറങ്ങൾ,

തീർത്ഥാടനം എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ രണ്ടുതവണ സംസ്ഥാന പുരസ്‌കാരം

സ്വന്തമാക്കി. നിരവധി ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ജോഡിയായി. ‘വാനപ്രസ്ഥ’ത്തിൽ

മോഹൻലാലിനൊപ്പം തിളങ്ങി.

കമലിന്റെ ‘നമ്മൾ’ എന്ന ക്യാമ്പസ്‌ ചിത്രത്തിൽ കോളേജ്‌ പ്രിൻസിപ്പലിനെ അവതരിപ്പിച്ചാണ്‌

ഒടുവിൽ മലയാളികളുടെ പ്രിയം നേടിയത്‌. സിനിമ-ടിവി സീരിയൽ സംവിധാനരംഗത്തു കഴിവു

തെളിയിച്ച നായികയ്‌ക്ക്‌ പ്രശസ്ത സംവിധായകനും ഭർത്താവുമായ മണിരത്നത്തിന്റെ പിന്തുണ എന്നും

കൂടെയുണ്ട്‌. കെ. ബാലചന്ദറുടെ ‘സിന്ധുഭൈരവി’യിലൂടെ ദേശീയ അവാർഡ്‌ നേടി. അഭിനയിച്ച

ഭാഷകളിലെല്ലാം സംസ്ഥാന അവാർഡ്‌ സ്വന്തമാക്കിയിട്ടുണ്ട്‌.

Generated from archived content: cinema1_novem6_07.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English