അഫ്‌സലിന്‌ കൈനിറയെ ചിത്രങ്ങൾ

യുവഗായകൻ അഫ്‌സലിന്‌ അവസരങ്ങളേറുന്നു. സൂപ്പർതാരങ്ങളുടേതടക്കം നിരവധി പ്രോജക്‌ടുകളാണ്‌ താരത്തിന്റെ കയ്യിലുളളത്‌. ഷേക്‌സ്‌പിയർ എം.എ. മലയാളം, പത്താമധ്യായം, മിന്നാമിന്നിക്കൂട്ടം എന്നിവയിലൊക്കെ ഈ ഗായകന്റെ ഹിറ്റ്‌ നമ്പറുകളുണ്ട്‌. താരസംഘടന ‘അമ്മ’യുടെ ബാനറിലൊരുങ്ങുന്ന ‘ട്വന്റി 20’യിലെ ശ്രദ്ധേയ ഗാനം അഫ്‌സലിന്റെ കരിയറിൽ നിർണായകമായേക്കും. വിവിധ തലമുറകളിലുളള 13 ഗായകർ അണിനിരക്കുന്ന ഗാനത്തിൽ ദിലീപിനു വേണ്ടിയാണ്‌ അഫ്‌സലിന്റെ പ്രാതിനിധ്യം. കലാഭവൻമണിയുടെ ‘സ്വർണം’ ആണ്‌ അഫ്‌സലിന്റെ ഗാനവുമായി തീയേറ്ററുകളിൽ ഒടുവിൽ എത്തിയ സിനിമ.

ഛോട്ടാ മുംബൈയിലെ ‘വാസ്‌കോഡഗാമ….’, ഹലോയിലെ ‘മഴവില്ലിൻ…’ എന്നീ ഗാനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

തമിഴകത്തും അഫ്‌സൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘ചിത്തിരം പേശുതടി’യിലെ ‘മഴൈ മഴൈ…’ എന്ന പാട്ടിലൂടെയാണ്‌ അരങ്ങേറ്റം ഗംഭീരമാക്കിയത്‌.

Generated from archived content: cinema1_may6_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English