ദിലീപും രാജസേനനും വീണ്ടും

വർഷങ്ങളുടെ ഇടവേളക്കുശേഷം റാഫി മെക്കാർട്ടിൻ-രാജസേനൻ ടീം ഒന്നിക്കുന്ന സിനിമയിൽ ദിലീപ്‌ നായകനാകുന്നു. മോഹൻലാൽ നായകനാകുന്ന ‘ഹലോ’യുടെ സംവിധാനച്ചുമതല പൂർത്തീകരിച്ച ശേഷം റാഫി മെക്കാർട്ടിൻ ജോഡി ദിലീപ്‌ ചിത്രത്തിന്റെ കഥയെഴുതും. ദിലീപിന്റെ ക്രിസ്‌മസ്‌ റിലീസ്‌ എന്ന നിലയിലും ഈ പ്രോജക്ട്‌ ശ്രദ്ധിക്കപ്പെട്ടേക്കും.

അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കൺമണി തുടങ്ങി രാജസേനന്റെ സൂപ്പർഹിറ്റ്‌ ചിത്രങ്ങൾക്കുവേണ്ടി തൂലിക ചലിപ്പിച്ചത്‌ റാഫിയും മെക്കാർട്ടിനുമാണ്‌. ഒരർത്ഥത്തിൽ ഈ ഇരട്ടകളെ തിരക്കഥാ രംഗത്ത്‌, മുൻനിരയിലെത്തിച്ചത്‌ രാജസേനൻ ചിത്രങ്ങളുടെ വിജയമാണെന്ന്‌ പറയാം. ഇരുവരും മികച്ച ടെക്‌നീഷ്യന്മാരാണെന്ന്‌ തിരിച്ചറിഞ്ഞ രാജസേനനാണ്‌ സംവിധാനരംഗത്തേക്ക്‌ തിരിച്ചുവിട്ടത്‌. പുതുക്കോട്ടയിലെ പുതുമണവാളൻ എന്ന ആദ്യചിത്രത്തിലൂടെ സംവിധാനരംഗത്ത്‌ ശ്രദ്ധിക്കപ്പെട്ടു. ‘പഞ്ചാബി ഹൗസി’ന്റെ വൻവിജയം വഴിത്തിരിവ്‌ സൃഷ്ടിച്ചു.

ഈ കൂട്ടുകെട്ട്‌ വീണ്ടുമൊന്നിക്കുന്ന ചിത്രത്തിൽ ദിലീപ്‌ നായകനാകുന്നതും ഏറെ പ്രതീക്ഷയുണർത്തുന്നു. ജനപ്രിയ നായകനെ കാത്തിരിക്കുന്നത്‌ മികച്ച റോളുകളാണ്‌. ബ്ലെസി, ലാൽ ജോസ്‌ എന്നിവരുടെ സിനിമകളിലെ കഥാപാത്രങ്ങൾ കൂട്ടത്തിൽ വേറിട്ടുനിൽക്കുന്നു. ജോസ്‌ തോമസ്‌, സന്ധ്യാമോഹൻ, രാജ്‌ ബാബു, സിദ്ദിഖ്‌ എന്നിവർക്കും താരം ഡേറ്റ്‌ നൽകിയിട്ടുണ്ട്‌.

‘ഡാർലിംഗ്‌ ഡാർലിംഗ്‌’ ആണ്‌ ദിലീപ്‌ നായകവേഷമണിഞ്ഞ ഏക രാജസേനൻ ചിത്രം.

Generated from archived content: cinema1_may12_07.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English