മീന സീരിയലിൽ

അവസരങ്ങൾ തീരെ ഇല്ലാതായതോടെ മീന ടെലിവിഷൻ സീരിയലുകളിൽ അഭയം പ്രാപിച്ചു. ‘ലക്ഷ്‌മിഃ’ എന്ന തമിഴ്‌ സീരിയലിൽ ടൈറ്റിൽറോളിൽ അഭിനയിച്ചുവരുന്ന മീന ഈ രംഗത്ത്‌ ചുവടുറപ്പിക്കാനാണ്‌ നീക്കങ്ങൾ നടത്തുന്നത്‌. മികച്ച റോളായതു കൊണ്ടാണ്‌ സീരിയൽ സ്വീകരിച്ചതെന്ന്‌ അഭിമുഖങ്ങളിൽ ആവർത്തിക്കുമ്പോഴും ടി.വിയിൽ അവതാരകയായും അഭിനേത്രിയായും വന്നുപോകുകയാണ്‌ താരം.

നായികവേഷങ്ങൾ ചെയ്‌തിരുന്ന മീനയെ ഐറ്റം ഡാൻസറാക്കാനും ശ്രമങ്ങൾ നടന്നു. നൃത്തരംഗത്ത്‌ മാത്രം പ്രത്യക്ഷപ്പെട്ടാൽ സിനിമയിലേക്കുളള തിരിച്ചുവരവ്‌ ശ്രമകരമാകുമെന്ന്‌ തിരിച്ചറിഞ്ഞ്‌ അത്തരം ഓഫറുകൾ നായിക നിരാകരിക്കുകയായിരുന്നത്രെ. മലയാളത്തിലെ യുവനായികമാർ നായികനിരയിൽ ഇടംപിടിച്ചതോടെയാണ്‌ മീന ഉൾപ്പെടെയുളളവർക്ക്‌ അവസരങ്ങൾ ഇല്ലാതായത്‌. മുൻകാല നായിക രാജകോകിലയുടെ മകളായ മീന ഉടൻതന്നെ വിവാഹിതയാകുമെന്നും അറിയുന്നു.

Generated from archived content: cinema1_june22_06.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English