‘കടലു’മായി ഷാജി എൻ.കരുൺ, ലാൽ നായകൻ

‘കുട്ടിസ്രാങ്കി’നു ശേഷം ഷാജി എൻ.കരുൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. പ്രശസ്‌ത സാഹിത്യകാരൻ ടി. പത്മനാഭന്റെ അതിപ്രശസ്‌ത കൃതി ‘കടൽ’ ആണ്‌ ഷാജി സിനിമയാക്കുന്നത്‌. കടലിലെ വേഷം ലാലിനെ വീണ്ടും അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയനാക്കിയേക്കും. ഷാജിയുടെ ‘വാനപ്രസ്ഥം’ മോഹൻലാലിന്‌ ദേശീയ അവാർഡ്‌ നേടിക്കൊടുത്തിരുന്നു. കഥകളിനടന്റെ മാനസികവ്യഥ തന്മയത്വത്തോടെ അവതരിപ്പിച്ച്‌ ദേശീയ അംഗീകാരം രണ്ടാം വട്ടവും കരസ്ഥമാക്കിയ ലാൽ, ഷാജിയുടെ ചിത്രത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തുഷ്‌ടനാണ്‌.

പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രശസ്‌തി വാനോളം ഉയർത്തിയ ഷാജി എൻ. കരുൺ മമ്മൂട്ടിയെ ‘കുട്ടിസ്രാങ്കാ’ക്കുന്നതിന്റെ തിരക്കിലാണിപ്പോൾ.

Generated from archived content: cinema1_july16_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English