അമ്മ വേഷങ്ങൾക്ക്‌ മുൻകാല നായികമാർ വിലപേശുന്നു

അമ്മ വേഷങ്ങളിൽ സജീവമായ നടിമാർ പ്രതിഫലത്തുക കുത്തനെ ഉയർത്തി നിർമാതാക്കൾക്ക്‌ തലവേദനയാകുന്നു. അമ്മ റോളുമായി സമീപിച്ച നിർമാതാവിനോട്‌ അഞ്ചുലക്ഷം പ്രതിഫലമായി ചോദിച്ച റോജ അടുത്തിടെ വാർത്താപ്രാധാന്യം നേടിയിരുന്നു. നായിക നടിയേക്കാൾ കൂടുതൽ പ്രതിഫലമാണ്‌ റോജ ആവശ്യപ്പെട്ടത്‌. എസ്‌.ജെ.സൂര്യയുടെ അമ്മയായി വേഷമിട്ട ദേവയാനി തലനരപ്പിക്കാൻ നാലു ലക്ഷമാണ്‌ ചോദിച്ചു വാങ്ങുന്നത്‌. സീത മൂന്നുലക്ഷവും സുകന്യ രണ്ട്‌ ലക്ഷവും അമ്മ വേഷങ്ങൾക്ക്‌ ഈടാക്കുന്നുണ്ട്‌. ‘അച്ചുവിന്റെ അമ്മ’യിൽ അമ്മയായെത്തിയ ഉർവ്വശിയും വൻതുകയാണ്‌ പ്രതിഫലമായി ആവശ്യപ്പെടുന്നത്‌. വിനയൻ ചിത്രത്തിൽ ലക്ഷ്‌മി ഗോപാലസ്വാമി അമ്മവേഷം കെട്ടുന്നത്‌ ഉയർന്ന പ്രതിഫലം കൈപ്പറ്റിയാണത്രെ.

നായികമാർ നിലപാടു മാറ്റിയതോടെ പഴയ ‘അമ്മ’ നടിമാരെ തേടിയെത്താൻ നിർബന്ധിതരായിരിക്കുകയാണ്‌ നിർമാതാക്കൾ. ശ്രീവിദ്യ, സത്യചിത്ര, കവിത തുടങ്ങിയവരെ പുതിയ ചിത്രങ്ങളിലേക്ക്‌ സഹകരിപ്പിക്കാനുളള ശ്രമവും നടക്കുന്നുണ്ട്‌. എന്നാൽ ടെലിവിഷൻ സീരിയലുകളുടെ തിരക്കിലകപ്പെട്ട ഇവരുടെ ഡേറ്റിനായി ചലച്ചിത്ര പ്രവർത്തകർക്ക്‌ കാത്തിരിക്കേണ്ടി വരുമത്രേ.

Generated from archived content: cinema1_july14_05.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English