കമൽ എം.ടിയുടെ നായകൻ

എം.ടി വാസുദേവൻ നായരുടെ തൂലികയിൽ വിരിഞ്ഞ കഥാപാത്രത്തിന്‌ അനുഗൃഹീത താരം കമൽഹാസൻ ജീവനേകുന്നു. മലയാള ചിത്രത്തിനു വേണ്ടിയാണു ഇവർ ഒന്നിക്കുകയെന്ന്‌ ധരിച്ചെങ്കിൽ തെറ്റി. ഒരു ജാപ്പനീസ്‌ സിനിമയിലാണ്‌ എം.ടി കഥാപാത്രത്തെ കമൽ പ്രതിനിധീകരിക്കുക. ‘പിതാമഹൻ’ ഫെയിം ബാല സംവിധാനം ചെയ്യുന്ന ചിത്രം അന്തർദേശീയ മാർക്കറ്റ്‌ ലക്ഷ്യമിട്ടിട്ടുള്ളതാണ്‌.

മലയാള സിനിമയിലാണ്‌ കമൽഹാസൻ അഭിനയത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്‌. എം.ടിയുടെ ആദ്യകാല തിരക്കഥകളിൽ ഒന്നായ ‘കന്യാകുമാരി’ ഏറെ പ്രാധാന്യമർഹിക്കുന്നു. കന്യാകുമാരിയിൽ റീത്താഭാദുരിയും കമലുമായിരുന്നു നായികാനായകന്മാർ വർഷങ്ങളുടെ ഇടവേളയ്‌ക്കുശേഷം എം.ടിയുടെ രചനയിൽ സഹകരിക്കുന്നതിന്റെ സന്തോഷത്തിലാണ്‌ സൂപ്പർതാരം.

ബുദ്ധമത വിശ്വാസിയായ ഒരു യുവാവിന്റെ വേരുകൾ തേടിയുള്ള അന്വേഷണവും ഒടുവിൽ കേരളത്തിലെത്തിച്ചേരുന്നതുമാണ്‌ കഥാതന്തു. അന്വേഷകനായി ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന റോളാണ്‌ കമലിന്‌.

Generated from archived content: cinema1_jan3_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English