സൂപ്പർതാരങ്ങളുടെ ‘യുഗപുരുഷൻ’ മാർച്ചിൽ

സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചരിത്രനായകരെ അവതരിപ്പിക്കുന്ന ‘യുഗപുരുഷൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ മാർച്ചിൽ തുടങ്ങും. എട്ടുമാസം കൊണ്ട്‌ ഷൂട്ടിംഗ്‌ പൂർത്തികരിക്കാനാണ്‌ തീരുമാനം. ശ്രീനാരായണഗുരുവിന്റെ ജീവിതം അനാവൃതമാകുന്ന ‘യുഗപുരുഷൻ’ രാജശില്പി, പാദമുദ്ര എന്നിവ ഒരുക്കിയ സുകുമാരൻ സംവിധാനം ചെയ്യുന്നു. മെഡിമിക്സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഏറെ ചർച്ചചെയ്യപ്പെട്ടേക്കും.

മമ്മൂട്ടി ശ്രീനാരായണഗുരുവിന്റെ രൂപഭാവങ്ങളോടെ എത്തുന്നത്‌ പ്രേക്ഷകർക്ക്‌ കൗതുകമാകും. അംബേദ്‌കർ ഉൾപ്പെടെ ചരിത്രത്തിൽ ഇടംപിടിച്ച ഏതാനും പ്രമുഖരെ സൂപ്പർതാരം സിനിമക്കുവേണ്ടി ഉൾക്കൊണ്ടിട്ടുണ്ട്‌. ഗുരുദേവനാകാൻ മമ്മൂട്ടി തയ്യാറെടുത്തുവരികയാണ്‌. കഥാപാത്രത്തിന്റെ വിജയത്തിനായി ഏറെ യത്നിക്കുന്ന താരമായതിനാൽ പ്രേക്ഷകപ്രതീക്ഷയും വർദ്ധിക്കുന്നു.

സ്വാമി വിവേകാനന്ദനായാണ്‌ ‘യുഗപുരുഷ’നിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്‌. സുകുമാരന്റെ രണ്ടുചിത്രങ്ങളിലേയും നായകൻ അതിഥി റോളിൽ എത്തുന്നതും ചലച്ചിത്ര വൃത്തങ്ങളിൽ സംസാരവിഷയമായിട്ടുണ്ട്‌. താരസംഘടന അമ്മ നിർമ്മിക്കുന്ന ട്വന്റി-20യിലും മമ്മൂട്ടി-മോഹൻലാൽ ടീം ഒന്നിക്കുന്നുണ്ട്‌. വർഷങ്ങളുടെ ഇടവേളക്കുശേഷമാണ്‌ ഈ കൂടിച്ചേരൽ.

Generated from archived content: cinema1_jan23_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English