ഹാപ്പി ഹസ്‌ബൻഡ്‌സിലെ ബാർസിംഗർ ഡയാനയെ പൂർണതയിൽ ഉൾക്കൊണ്ടത് റിമ കല്ലിങ്കല്ലിന്റെ കരിയറിൽ നേട്ടമാകുന്നു. ഭാവന, സംവൃത സുനിൽ, വന്ദന എന്നിവർ നായികനിരയിലുണ്ടെങ്കിലും ഏറെ സ്‌ക്രീൻ പ്രസൻസ് നില നിർത്താനായത് റിമക്കാണ്. അതിഭാവുകത്വത്തിലേക്ക് വഴുതി വീഴാവുന്ന വേഷം കയ്യടക്കത്തോടെ അവതരിപ്പിക്കാൻ പോയ വർഷത്തെ കണ്ടുപിടിത്തമായ നായികക്കായി. വ്യക്തിത്വം നിറഞ്ഞ ശബ്‌ദമുള്ള പുതുമുഖ നായിക എന്ന നിലയിലും റിമ മുന്നിൽ തന്നെ.
ഷാജികൈലാസ് ചിത്രങ്ങളായ രഘുപതി രാഘവ രാജറാം, ദ്രോണ എന്നിവയടക്കം ഒരു പറ്റം ചിത്രങ്ങളാണ് റിമയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
കരിയറിന്റെ തുടക്കത്തിൽതന്നെ വ്യത്യസ്‌ത ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങളെ ലഭിച്ചത്. പുതുമുഖ നായിക എന്ന നിലയിൽ നേട്ടമായിരുന്നു. ഋതുവിലെ ആൾട്രാമോഡേൺ വർഷയെയും ‘നീലത്താമര’യിലെ ഗ്രാമീണ സുന്ദരി ഷാരത്തെ അമ്മിണിയെയും തനതുശൈലിയിൽ റിമ മനോഹരമാക്കിയിരുന്നു.
Generated from archived content: cinema1_jan18_10.html Author: chithra_lekha
Click this button or press Ctrl+G to toggle between Malayalam and English