പാർവതി ബോളിവുഡിലേക്ക്‌

ലോകസുന്ദരിപ്പട്ടം ‘കപ്പിനും സിപ്പിനുമിടയിൽ’ നഷ്‌ടമായ മലയാളിസുന്ദരി പാർവ്വതി ഓമനകുട്ടൻ അധികം വൈകാതെ ബോളിവുഡിന്റെ ഭാഗമാകുമെന്ന്‌ സൂചനകൾ. ബോളിവുഡിലെ നമ്പർവൺ നിർമ്മാതാക്കളിലൊരാളുടെ പുതിയ സിനിമയിൽ പാർവ്വതി നായികയായേക്കും. കരൺ ജോഹർ, ആദിത്യ ചോപ്ര, മഹേഷ്‌ ഭട്ട്‌ എന്നീ പ്രഗത്ഭ സംവിധായകരിലാരെങ്ങിലും സഹകരിക്കാൻ സുന്ദരി സമ്മതം മൂളുമെന്നറിയുന്നു.

ഐശ്വര്യറായി , പ്രിയങ്കചോപ്ര എന്നിങ്ങനെ ലോകസുന്ദരിപ്പട്ടത്തിന്റെ തിളക്കവുമായെത്തി ബോളിവുഡ്‌ കീഴടക്കിയവരുടെ പാത പാർവ്വതിയും പിന്തുടരുമെന്ന്‌ പ്രതീക്ഷിക്കാം.

Generated from archived content: cinema1_dec26_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English