നദിയ ‘പട്ടാള’ത്തിൽ

രോഹൻകൃഷ്‌ണയുടെ ‘പട്ടാളം’ എന്ന തമിഴ്‌ചിത്രത്തിലൂടെ ദക്ഷിണേന്ത്യൻ സിനിമാപ്രേക്ഷകർക്കുമുന്നിൽ വീണ്ടും എത്തുകയാണ്‌ മുൻകാലനായിക നദിയാമൊയ്‌തു. രണ്ടാംവരവിൽ സ്‌റ്റീരിയോടൈപ്പ്‌ അമ്മവേഷങ്ങൾക്ക്‌ ഇല്ലെന്ന്‌ പ്രഖ്യാപിച്ച്‌ ആ തീരുമാനത്തിൽ ഉറച്ചുനിന്ന ഏകതാരവും നദിയ മാത്രം. ‘പട്ടാള’ത്തിൽ ഉടനീളം നിറഞ്ഞുനിൽക്കുന്ന വേഷമാണ്‌. നദിയയും ഏതാനും ടീനേജ്‌താരങ്ങളുമാണ്‌ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ.

‘നോക്കെത്താദൂരത്ത്‌ കണ്ണുംനട്ടി’ലൂടെ ഫാസിൽ സിനിമാവേദിക്ക്‌ സമ്മാനിച്ച നദിയ വിവാഹത്തെ തുടർന്ന്‌ നീണ്ടകാലം വിദേശത്തായിരുന്നു. രണ്ടു പെൺകുട്ടികളുടെ അമ്മയായ നദിയ ‘എം.കുമരൻ സൺ ഓഫ്‌ മഹാലക്ഷ്‌മി’യിൽ ജയംരവിയുടെ അമ്മയായി ഗംഭീരതിരിച്ചുവരവ്‌ നടത്തി. ‘താമരഭരണി’ എന്ന വിശാൽ ചിത്രത്തിലും നദിയ വേഷമിട്ടു. ഒരു സൂപ്പർതാരചിത്രത്തിൽ പ്രധാന വേഷമിട്ട്‌ മാതൃഭാഷയിൽ നദിയ ഉടൻ തിരിച്ചെത്തുമെന്ന്‌ സൂചനയുണ്ട്‌.

Generated from archived content: cinema1_aug5_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English