മോഹൻലാലും ജയസൂര്യയും ഒന്നിക്കുന്നു

‘മാമ്പഴക്കാല’ത്തെ തുടർന്ന്‌ മോഹൻലാലും ജോഷിയും ഒന്നിക്കുന്ന ചിത്രത്തിൽ ജയസൂര്യ പ്രധാന കഥാപാത്രമാകുന്നു. ഹാസ്യത്തിന്‌ മുൻതൂക്കം നൽകിയിട്ടുളള ഈ കഥാപാത്രം ജയസൂര്യയുടെ കരിയറിൽ നിർണായകമായേക്കും. ‘അച്ചുവിന്റെ അമ്മ’ക്കുശേഷം രഞ്ഞ്‌ജൻ പ്രമോദ്‌ തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിലെ നായികയെയും മറ്റണിയറ പ്രവർത്തകരെയും തീരുമാനിച്ചു വരുന്നു.

തിരക്കഥാകൃത്ത്‌ രഞ്ഞ്‌ജൻ പ്രമോദ്‌ ഈ ചിത്രം സംവിധാനം ചെയ്യുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്തായാലും ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ജയസൂര്യക്ക്‌ ആശ്വാസമാകും. നായകനായി കരാറായ പല ചിത്രങ്ങളും നീണ്ടുപോകുന്നതും റിലീസായ ചിത്രങ്ങൾ പരാജയമടഞ്ഞതും ജയസൂര്യയുടെ കരിയറിൽ കരിനിഴൽ പടർത്തിയിരിക്കുകയാണ്‌. ഷാഫി, വിനയൻ എന്നീ മുൻനിര സംവിധായകരുടെ ചിത്രങ്ങളാണ്‌ ജയന്റെ കയ്യിലുളളത്‌. തമിഴിൽ ‘മാനിടം’ പൂർത്തിയാക്കിക്കഴിഞ്ഞു. കമലിനൊപ്പം ‘വസൂൽരാജ എം.ബി.ബി.എസി’ൽ മുഖ്യ റോളിലെത്തിയിരുന്നു ഈ യുവനായകൻ.

Generated from archived content: cinema1_apr27.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English