പേരിലെ ഗാന്ധി തന്നെ സഹായിച്ചുഃ രാഹുൽ

പേരിലെ ‘ഗാന്ധി’ തന്റെ രാഷ്‌ട്രീയ വളർച്ചയ്‌ക്ക്‌ സഹായകരമായെന്ന്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി രാഹുൽഗാന്ധി. ഉന്നത ബന്ധമില്ലാത്തവർക്ക്‌ ഇന്ത്യയിൽ രാഷ്‌ട്രീയരംഗത്ത്‌ വളർന്നുവരാൻ എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. മംഗലാപുരത്ത്‌ ടി.എം.എ. പൈ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ മണിപാൽ കോളേജ്‌ വിദ്യാർത്ഥികളുമായി സംസാരിക്കുകയായിരുന്നു രാഹുൽ.

മറുപുറംഃ- സന്തോഷമായി, നെഹ്‌റു കുടുംബത്തിന്റെ ഇങ്ങേയറ്റക്കണ്ണിക്ക്‌ ഇത്രയെങ്കിലും ചരിത്രബോധം ഉണ്ടായല്ലോ…. നമ്മുടെ രാഷ്‌ട്രപിതാവ്‌ മോഹൻദാസ്‌ കരം ചന്ദ്‌ ഗാന്ധിയുമായി മുളളിയാൽ തെറിച്ച ബന്ധം പോലുമില്ലാത്ത ഒരു ‘ഗാണ്ഡ്‌വി’യെ കെട്ടിയ അമ്മൂമ്മയ്‌ക്ക്‌ ഒരു നല്ല നമസ്‌കാരം കൊടുത്തേയ്‌ക്കു കൊച്ചുമകനേ…. ഒരു പേരിലെന്തിരിക്കുന്ന എന്ന്‌ ഇനി ആരും പറയില്ലല്ലോ. സ്വന്തം കെട്ടിയോന്റെ പേരുമാറ്റി നല്ല രാഷ്‌ട്രീയ കച്ചവടം നടത്തിയവരുടെ പിൻമുറക്കാർക്കു തന്നെയാകണം ഭാരതത്തിന്റെ ചെങ്കോൽ പിടിക്കേണ്ടത്‌. ഒറിജിനൽ ഗാന്ധിയുടെ പിൻമുറക്കാരിൽ പലരും പച്ചരിച്ചോറു പോലും തിന്നാനില്ലാതെ മറ്റേ പാർട്ടിക്കാരുടെ കൊടിക്കീഴിൽ വായും പൊളിച്ച്‌ നില്പാണെന്നാണറിവ്‌.

ഇത്രയും മനസ്സിലാക്കിയ സ്ഥിതിക്ക്‌ ഗാന്ധിയെന്നത്‌ തിരുത്തി കുടുംബപ്പേരിന്റെ ഒറിജിനൽ സ്വീകരിച്ചാൽ ഈ മഹാരാജ്യത്തെ ജനങ്ങളോട്‌ ചെയ്യുന്ന ഏറ്റവും വലിയ പുണ്യമായിരിക്കും അത്‌. രാഹുൽഗാണ്ഡ്‌വി വാഴ്‌ക!

Generated from archived content: maru1_mar28_08.html Author: chanakyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English