യൂത്ത്‌ കോൺഗ്രസ്‌ നേതൃത്വ ഇന്റർവ്യൂ ഇംഗ്ലീഷിൽ

യൂത്ത്‌ കോൺഗ്രസ്‌ ഭാരവാഹി ആകുന്നതിനുളള ആദ്യ ഇന്റർവ്യൂ കേരളത്തിൽ തുടങ്ങും. ഈ മാസം 31 നും ഏപ്രിൽ 1 നും കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലാണ്‌ ഇന്റർവ്യൂ പരീക്ഷ നടക്കുന്നത്‌. ചോദ്യവും ഉത്തരവും ഇംഗ്ലീഷിലായിരിക്കും. ഇംഗ്ലീഷ്‌ അറിയാത്തവർ ഇന്റർവ്യൂവിൽ നിന്നും പുറത്താകും. ബ്ലോക്ക്‌ പ്രസിഡന്റ്‌ മുതൽ സംസ്ഥാന പ്രസിഡന്റുവരെയുളള 27നും 35നും ഇടയ്‌ക്കു പ്രായമുളള എല്ലാവർക്കും ഇന്റർവ്യൂവിന്‌ പങ്കെടുക്കാം.

മറുപുറംഃ യു.എൻ അസംബ്ലിയിൽ മാതൃഭാഷയിൽ സംസാരിച്ച്‌ ലോകത്തെ കിടിലം കൊളളിച്ച നേതാക്കൾ വാണ ഇന്ത്യയിലാണ്‌ ദേശീയപ്രസ്ഥാനമായ കോൺഗ്രസിൽ ഇംഗ്ലീഷ്‌ ഇന്റർവ്യൂ. പഴയ കരുണാകരന്റെ ഭാഷയിൽ പറഞ്ഞാൽ മദാമ്മ തലപ്പത്തിരിക്കുമ്പോൾ ഇംഗ്ലീഷല്ലാതെ കൊങ്ങിണിഭാഷ പറയുവാൻ പറ്റുമോ…? ഹിന്ദിയിലാണെങ്കിൽ പിന്നെയും സഹിക്കാമായിരുന്നു. മേം കർത്താവായി വരുമ്പോൾ ഹും ചേർക്കണം എന്നൊക്കെ പറഞ്ഞ്‌ തടിതപ്പാമായിരുന്നു. ഇതിപ്പോ വാലിറുങ്ങിയതുപോലെയായി ചിലർക്ക്‌. സംസ്ഥാന സമ്മേളനത്തിനുളള തിരക്കുപോലെ ഇംഗ്ലീഷ്‌ ട്യൂഷൻ അധ്യാപകർ ഇന്ദിരാഭവനുചുറ്റും കൈനോട്ടക്കാരെ പോലെ തമ്പടിച്ച്‌ ഇരിപ്പായിട്ടുണ്ടെന്നാണ്‌ കരക്കമ്പി.

Generated from archived content: maru1_mar27_08.html Author: chanakyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English