സി.പി.ഐയിൽ നക്ഷത്ര പിരിവുകാർ ഃ സംഘടനാറിപ്പോർട്ട്‌

സി.പി.ഐയിൽ ‘നക്ഷത്രപിരിവുകാർ’ കൂടിവരികയാണെന്നും സമരങ്ങൾ സംഘടിപ്പിക്കുമ്പോൾ ഇത്‌ പാർട്ടിക്ക്‌ ബുദ്ധിമുട്ടാകുന്നുണ്ടെന്നും പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന സംഘടനാറിപ്പോർട്ടിൽ പറയുന്നു. വൻകിട പണപ്പിരിവുകാരെ നിയന്ത്രിക്കണമെന്നും വൻതുകകൾ നൽകുന്നവരോടു പാർട്ടിക്ക്‌ കടപ്പാടുണ്ടാകുന്ന സാഹചര്യം തിരിച്ചടിയാകുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പത്തുവർഷമായി പാർട്ടിപ്രവർത്തനം മന്ദീഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

മറുപുറംഃ എന്തായിരുന്നു മൂന്നാറിൽ കോലാഹലം. ടാറ്റയെ തൊട്ടപ്പോൾ പാറ്റഗുളിക മണത്ത പൂച്ചികളെ പോലെയല്ലായിരുന്നോ നമ്മുടെ സഖാക്കൾ പരക്കം പാഞ്ഞത്‌. ജനയുഗം ഫണ്ട്‌ വച്ചടിവച്ചടി കയറിയപ്പോൾ ചാനലുതന്നെ തുടങ്ങുമെന്നു പറഞ്ഞു കളഞ്ഞില്ലേ നമ്മുടെ പാർട്ടിയിലെ കുഞ്ഞാശാന്മാർ. പാർട്ടി ആപ്പീസിനു മുകളിൽ നക്ഷത്ര റിസോർട്ടുകൾ പണിത നമ്മളോടാണ്‌ അഭ്യാസം. പ്രവർത്തനം മന്ദീഭവിച്ചാലും പിരിവുകൾ ബക്കറ്റ്‌ ലെവലിൽനിന്നും നക്ഷത്ര ലെവലിലായില്ലേ….. സംഘടനാ റിപ്പോർട്ടൊക്കെ പാർട്ടി കോൺഗ്രസു കഴിഞ്ഞാൽ ചുരുട്ടി പരണത്തുവയ്‌ക്കാം. അല്ലാതെ അതും പൊക്കിപ്പിടിച്ചു നടന്നാൽ ഒരുനാൾ ഞാനും വല്ല്യേട്ടനെപോലെ വളരുകയും വലുതാകുകയും ചെയ്യുന്നതെങ്ങനെ?

Generated from archived content: maru1_mar25_08.html Author: chanakyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English