തിരക്കാണോ രൂപ…?

”ഞാന്‍ രൂപ… ഓര്‍മയുണ്ടോ ആവോ”?

”രൂപ …”?

”ങ്ഹും …”

”ഹാപ്പി റ്റു ഹിയെല്‍ വെല്‍ സം വണ്‍ ആസ്ക്‌ തോ… ബിക്കോസ് കാളത്തോട് എന്ന കൊച്ചു ഗ്രാമം, കുറച്ചു പേര്‍ അറിയാന്‍ തുടങ്ങിയത് അഷ്റഫ് ജിയുടെ പേരു മൂലമാണ്..‘’ . ‘’റിയലി … നീ …? എനിക്കിപ്പഴും ….‘’

‘’അതെ… ഞാന്‍ രൂപ … രൂ …പ‘’

‘’രൂപ എവിടെയാണ് ‘’

‘’ഞാനും സാറിന്റെ നാട്ടുകാരിയാണ് ‘’

‘’എവിടെ ‘‘

‘’കാളത്തോട് ‘’

‘’കാളത്തോടോ…?‘’

‘’അതെ… കാളത്തോട് എന്ന് പറയുമ്പോള്‍ എല്ലാരും ചോദിക്കും അഷ്‌റഫ്‌ കാളത്തോടിനെ അറിയുമോ എന്ന്‘’

‘’ങാ.. ആഹാ ‘’

‘’സത്യമാണ് ഞാന്‍ പറയുന്നത്‘’

‘’കാളത്തോട് എവിടെയാണ് ‘’

‘’പള്ളിയുടെ അടുത്ത് ‘’

‘’മനസ്സിലായില്ല ഹിദായത്ത് നഗറിലാണോ…?‘’

‘’അടുത്തുതന്നെ ….‘’

‘’അഷ്റഫ് ജീ സുഖം…. തിരക്കാണോ…?‘’

‘’ഇല്ല… പറയു രൂപ…‘’

‘’അത് ….

‘’തിരക്കാണോ രൂപ ….‘’

‘’അല്ലല്ലോ അഷ്റഫ് ജീ പറയു…‘’

‘’ഇതെന്താ പോയും വന്നും ഇരിക്കുന്നെ രൂപ…?‘’

‘’ഞാനുണ്ടല്ലോ ഇവിടെഅഷ്റഫ് ജീ എന്താ വിശേഷങ്ങള്‍…?‘’

‘’സുഖം കുറെ തിരക്കായിരുന്നു.. ഒരുപാട് പരിപാടികള്‍ രൂപ‘’

‘’ഓഹോ…‘’

‘’ങും … ഒരു ഫീച്ചര്‍ ഫിലിം ചെയ്യുകയായിരുന്നു രൂപ‘’

‘’എന്തായിരുന്നു അത്….?‘’

‘’പ്രണയം ‘’

‘’ഓഹോ എന്റെ സബ്ജെക്റ്റ് ആണല്ലോ …‘’

‘’നമ്മുടെ രണ്ടുപേരുടെയും സബ്ജെക്റ്റ് ഒന്നാകുകയാണോ രൂപാ …?‘’

‘’രൂപ……….’‘

‘’രൂപാ………’‘

‘’രൂപാ…………………….‘’

‘’ങും ………..’‘

‘’ഡ്യൂട്ടി കഴിഞ്ഞോ …?‘’

‘’ഇവിടെ ഓണം തിരക്കുകള്‍ തുടങ്ങി …. എല്ലായിടത്തും ഓഫറുകളാണ്‘’

‘’ഓഫറുകള്‍ … അതെ ആളുകളെ എളുപ്പത്തില്‍ കളിപ്പിക്കാന്‍ കഴിയുന്ന മാര്‍ഗം .. വിറ്റോഴിയാത്തത് വിറ്റു തീര്‍ക്കാനുള്ള അവസരം രൂപ..’‘

‘’ടെക്സ്റ്റയില്‍ത്സ് നല്ല തിരക്കാണ് …‘’

‘’അതെ ഉണ്ടില്ലെങ്കിലും പുതയ്ക്കണമെന്ന കേരളീയന്റെ തീവ്ര ചിന്ത..’‘

‘’രൂപ ഗള്‍ഫിലാണോ…?‘’

‘’ഹ്ഹ്ഹ്ഹ്ഹ്ഹാ …’

‘’ഈ അഷ്റഫ് ജീക്കെന്താ…. ഞാന്‍ ഗള്‍ഫില്‍ അല്ല ഭായി ….‘’

‘’നീ എന്നെ വട്ടു കളിപ്പിക്കല്ലേ പെണ്ണേ …‘’ . ‘’ദൈവമേ …. ശ്ശോ … സത്യം ….‘’

‘’നീ തുറന്നു പറ രൂപ ….‘’

‘’ഞാന്‍ ഗള്‍ഫില്‍ അല്ല നാട്ടിലാണ് അഷ്റഫ് ജീ , ഇതില്‍ കൂടുതല്‍ ഞാന്‍ എന്തുപറയാന്‍ …?

‘’അപ്പോള്‍ എന്നാണു നാട്ടില്‍ സെറ്റില്‍ ആയത് രൂപ…?

‘’ദൈവമേ …. ശ്ശോ… എനിക്ക് വയ്യ… ഇങ്ങള് ഞമ്മളെ മക്കാറാക്കുകയാണോ ….?

‘’നീ വമ്പത്തിയാടി മുഖമില്ലാത്ത അക്ഷരങ്ങളില്‍ ജ്വലിക്കുന്ന വമ്പത്തി… നീ എന്തിനു നിന്റെ ഐഡന്റിറ്റി മറച്ചു വെയ്ക്കുന്നു…?‘’

‘’അതുവേണം ‘’

‘’അത് എന്തിനു വേണം എന്നാണ് എന്റെ ചോദ്യം …?‘’

‘’ഹ്ഹ്ഹ്ഹാ… ആ ഉറപ്പ് എനിക്കുണ്ടെങ്കില്‍ ഞാന്‍ എന്നേ തുറന്നെഴുതുമായിരുന്നു… ഞാന്‍ ഇങ്ങനെ തന്നെ തുടരട്ടെ ആരെയും വിഷമിപ്പിക്കാനില്ല…‘’

‘’ഉറപ്പുണ്ട് ഉറപ്പു തരുന്നു നിനക്ക് ദോഷം വരില്ലെന്ന് ഉറപ്പു തരുന്നു …‘’ . ‘’അതിനെ കുറിച്ചു സംസാരിക്കണ്ട അഷ്റഫ് ജീ ‘’

‘’വേണം … സംസാരിക്കണം … രൂപ …‘’

‘’വൈ അഷ്റഫ് ജീ ‘’

‘’സംസാരിക്കണം …രൂപ‘’

‘’ഞാന്‍ സന്തോഷവതിയാണ് ഇങ്ങനെ …‘’

‘’എനിക്കുതോന്നുന്നില്ല‘’

‘’താങ്കളുടെ ഈ ഭാവം എന്നെ വിഷമിപ്പിക്കുന്നു അഷ്റഫ് ജീ ‘’

‘’മുഖപടത്തിനുള്ളില്‍ തിരശ്ശീലയ്ക്കുപിറകില്‍ മതിലുകള്‍ മറയാക്കി കഴിയുന്ന ഒരാള്‍ ഒരിക്കലും സന്തോഷിക്കില്ല രൂപ…‘’

‘’ഹ ഹ ഹാഹ അഷ്റഫ് ജീ എല്ലാം നിഗമനങ്ങള്‍ ആണല്ലോ … നമ്മുടെ വിശ്വാസവും…‘’

‘’ഇവിടെ ഞാന്‍ നിന്നെ സുപരിചിതമാകുന്നത് മുഖമില്ലാത്ത നിന്റെ ചിന്തകളുടെ ഉപരിപ്ലവ മാനങ്ങളിലൂടെയാണ്…. നീ ഉണ്ടായിട്ടും നീ സത്യമായിട്ടും നിന്റെ വാക്കുകള്‍ എന്റെ ചെവിയില്‍ വന്നലച്ചിട്ടും നമ്മുടെ ചാറ്റുകള്‍ ചാറ്റല്‍ മഴയായിട്ടും നീ എന്നത് ഒരു യാഥാര്‍ഥ്യം അല്ല രൂപ ….നീ വെറും അക്ഷരങ്ങളും ശബ്ദങ്ങളും മാത്രം… എന്നിട്ടും അതെന്നെ ഭ്രമിപ്പിക്കുന്നു രൂപ …. ഞാന്‍ പ്രണയത്തിലേക്ക് പതിക്കുകയാണൊ…?‘’

‘’വേണ്ട… വേണ്ട …എന്റെ സ്വാതന്ത്ര്യത്തെ കെടുത്തരുത് ….‘’

‘’ഞാന്‍ ഉല്‍പതിഷ്ണമായ നിന്റെ സര്‍ഗവൈഭവങ്ങളില്‍ ആകൃഷ്ടനാകുന്നു അരൂപിയായ് നിന്റെ മുന്‍പില്‍ സ്രാഷ്ടാംഗം പ്രണമിക്കുന്നു…‘’

‘’അരുത് താങ്കളെപ്പോലെ ഒരു മഹാ …..‘’

‘’അക്ഷരങ്ങളുടെ മഹാപ്രവാഹമായ നിന്റെ യമുനയില്‍ ഞാന്‍ മുങ്ങി കുളിക്കട്ടെ ..‘’ . ‘’അതിരുവിട്ട വിചാരങ്ങളെ കൂച്ചുവിലങ്ങണിയിക്കണം അങ്ങ് ….‘’

‘’അതിരുവിട്ടതോ ..എന്നത് സത്യം. ഒരു തിരശീലയുടെ രണ്ടറ്റങ്ങളില്‍ മറയ്ക്കപെട്ട നമ്മുടെ വിചാരങ്ങള്‍ തുല്യമാണ്. സഞ്ചാരപാതയും ഒന്ന് തന്നെ പിന്നെ … പിന്നെ …? നീ ഇല്ല എന്നുള്ളതും സത്യമാകുന്നു നീ എന്റെ മുന്നില് പ്രത്യക്ഷമാകും വരെ നീ ഇല്ല …‘’

‘’ഞാനുണ്ട് … പക്ഷെ തിരശീലക്കു പിറകില്‍ കഴിയുക എന്നത് എന്റെ വിധി …‘’

‘’മുഖപടത്തിനുള്ളില്‍ തിരശ്ശീലയ്ക്കുപിറകില്‍ മതിലുകള്‍ മറയാക്കി കഴിയുന്ന ഒരാള്‍ ഒരിക്കലും സന്തോഷിക്കില്ല രൂപ…‘’

‘’ഹ ഹ ഹാഹ ഹഹഹ ‘’

‘’ഇവിടെ ഞാന്‍ നിന്നെ സുപരിചിതമാകുന്നത് മുഖമില്ലാത്ത നിന്റെ ചിന്തകളുടെ ഉപരിപ്ലവ മാനങ്ങളിലൂടെയാണ്…. നീ ഉണ്ടായിട്ടും നീ സത്യമായിട്ടും നിന്റെ വാക്കുകള്‍ എന്റെ ചെവിയില്‍ വന്നലച്ചിട്ടും നമ്മുടെ ചാറ്റുകള്‍ ചാറ്റല്‍ മഴയായിട്ടും നീ എന്നത് ഒരു യാഥാര്‍ഥ്യം അല്ല രൂപ ….‘’

‘’നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും മനസ്സിലാക്കുന്നതും എല്ലാം വിശ്വസിക്കണൊ …? എനിക്കാ ധാരണ ഇല്ല… മനുഷ്യര്‍ വിചിത്രരാണ്.. ഞാന്‍ സന്തുഷ്ടയാണ് . ഈ രീതിയില്‍ ഈ മാനങ്ങളില്‍ … ഇതിനു ഭംഗം വരുത്തുന്നതൊന്നും ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല…‘’

‘’വിചിത്രമായ ചിന്തയ്ക്കുള്ളിലും ഒരു മനസ്സുണ്ടല്ലോ ഭവതി …?‘’

‘’എല്ലായിപ്പോഴും അതൊരു പിടികിട്ടാത്തവസ്തു ആണ് …‘’

‘’മനസ്സിനെ പിടിച്ചുകെട്ടാന്‍ കഴിയാത്തവരാണ് രൂപ അധര്‍മ്മികള്‍ ….‘’

‘ചിന്തകള്‍ പ്രവര്‍ത്തികള്‍ നമ്മെ രണ്ടു ദിശയിലേക്കു നയിക്കുന്നു ജി ….‘’

‘’മനസ്സിന്റെ ചലനങ്ങളിലേക്ക്‌ ചലിക്കാതെ ദിശനിര്‍ണയിക്കുവാനുള്ള കരുത്ത് ആര്‍ജ്ജിക്കണം രൂപ …‘’

‘’എന്നെ പുറത്തുകൊണ്ടു വന്നിട്ട് താങ്കള്‍ക്ക് എന്തുനേട്ടം..?‘’

‘’അറിവിന്റെ ചിന്തയുടെ സൗന്ദര്യത്തെ നിതാന്തമായ ആകാശത്തിലേക്ക് പറത്തിവിടുക എന്ന കാലഘട്ടത്തിന്റെ ദൗത്യം നിര്‍വഹിക്കുക മാത്രം ..‘’ . ‘’എന്റെ ഈ താവളത്തില്‍ ഞാന്‍ ഒരു പാട് സന്തോഷിക്കുന്നു…‘’

‘’നീ ഒരു അസാധാരണ ക്രിയേഷന്‍ ആണ്… നിന്റെ കഴിവുകള്‍ നിന്റെ വികാരങ്ങള്‍ നിന്റെ ധര്‍മ്മങ്ങള്‍ എല്ലാം ഒരു ജയിലറയില്‍ ബന്ധിക്കപെട്ട ജന്മം…! ഞാന്‍ നിന്നെ ഓര്‍ത്ത്‌ കരയുന്നു എന്റെ കണ്ണീര്‍ സാഗരത്തില്‍ നിന്നും ഉത്ഭവിക്കുന്ന പ്രളയം, നിന്നെ അടയ്ക്കപ്പെട്ട കാരാഗ്രഹത്തിന്റെ സൂക്ഷിപ്പുകാരെ തകര്‍ത്തെറിയും…. ‘’

‘’താങ്കള്‍ ശപിക്കുന്നത്‌ എന്റെ തന്നെ ജീവ ശ്വാസത്തെയാണല്ലോ…?‘’

‘’നീ തളയ്ക്കപെട്ട സിദ്ധാന്തങ്ങളെ… മാത്രം… നിന്റെ താവളം അടച്ചു പൂട്ടേണ്ടതല്ല… നീ കൂട്ടിലടയ്ക്കപെട്ട കിളിയുമല്ല … നിന്റെ ജയിലറയിലെ ഇരുട്ടിലേയ്ക്കു ഒരു സൂര്യപ്രകാശം തുറന്നു തരുവാനുള്ള എളിയ പരിശ്രമം മാത്രമായിരിക്കും എന്റേത് …‘’

ഹഹഹഹ്ഹ്ഹ് , അഷ്റഫ് ജീ ഞാന്‍ താങ്കളുടെ ഉദ്യമത്തെ ബഹുമാനിക്കുന്നു… എന്നാല്‍ എനിക്കിതൊരു ഇരുട്ടറയല്ല …എന്റെ ചിറകുകള്‍ വീശി പറക്കാന്‍ ഒരു ഇടം…‘’

‘’മുഖം പൂഴ്ത്തിപ്പറക്കുവാനുള്ള ഇടമാണോ ബ്ലോഗെഴുത്ത് ….? തടവറയിലെ വിചാര വിളക്കാണ് നീ … വികാരങ്ങളെ പെട്ടിയിലിട്ടടച്ച്‌ കൂട്ടിനുള്ളില്‍ കിടന്നു പിടയുന്ന മനസ്സുമായി നറുക്കെടുത്തു പരന്റെ വിധി നിര്‍ണയിക്കുന്ന പനന്തത്ത …!‘’

Generated from archived content: story1_oct11_13.html Author: ashraf_kalathode

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English