മോണിറ്ററില്‍ സങ്കീര്ണ്ണാമായ കണ്ണുകള്‍

സങ്കീര്‍ണ്ണമായ പകല്‍!
സൂര്യ വെളിച്ചം പ്രവേശിക്കാത്ത മുറി!
മോണിറ്ററില്‍ കണ്ണുകള്‍
തുറിച്ചു തറച്ചിരിക്കുന്നു.
നഗരങ്ങളും ഗ്രാമങ്ങളും,
ശിലാകാല്ത്തിന്റെ ഫോസിലുകളും,
മസ്തിഷ്കവും, സുഷുമ്നയും അടങ്ങുന്ന
പ്രാന്തീയ നാഡീവ്യൂഹങ്ങളില്‍
പിടഞ്ഞു ഉണരുന്നു ഒരു പ്രവാഹം!
ഉണര്‍വിന്റെ വെബ്സൈറ്റിലേക്കുള്ള ലിങ്ക്,
ഒരു കണ്ണും ഇവിടെയ്ക്ക് മേയുന്നില്ല എന്ന്
ഉറപ്പിച്ചു കൊണ്ടുള്ള ജിജ്ഞാസ !
കാര്‍ക്കൂന്തലിന്റെ കറുത്ത അറ്റം
അവസാനിക്കുന്നത് വരെ വിടാതെ ശ്വാസം,
മുഴുത്ത നിതംബങ്ങളില്‍ നിന്നും
പിടഞ്ഞിറങ്ങി ഒതുങ്ങിയ
അരക്കെട്ടിലെയ്ക്കെത്തുന്നതുവരെ
കാമറ കണ്ണുകള്‍ക്ക് ‌ എന്തൊരു തിടുക്കം!
നഗരങ്ങളിലെ നായ്ക്കളെക്കാള്‍
നാണഭയമില്ലാതെ
രാസ നിര്‍വൃതി പകരുവാനുള്ള
രസങ്ങളില്‍ നിന്റെ മുഖമുള്ള
നിന്റെ മണമുള്ള
അത് നീ തന്നെയാണോ എന്ന്
തീര്‍ത്തും ഉറപ്പിച്ചു പോകുന്ന
നിമിഷങ്ങള്‍!
സൈന്‍ ഇന്‍ ബോര്ഡുകകള്‍
നയിക്കുവാന്‍ പ്രാപ്തമായി
പൊടിപിടിച്ച നോട്ടുകൂംബാരങ്ങളുടെ
രഹസ്യ നംബറുകള്ക്ക് വേണ്ടി ദാഹിക്കുന്നു.
ഒരിക്കലും മോചനമില്ലാത്ത വിതം
അകപ്പെട്ടു പോകുന്ന ഇരയ്ക്ക് പിന്നെ
പൂര്ണ്ണ്സ്വാതന്ത്ര്യത്തോടെ ആത്മ രതിയുടെ
അതിര്ത്തി കളില്ലാത്ത ഇല്ലങ്ങളില്‍
മേഞ്ഞുകൊണ്ട് രാപകലുകളെ മറക്കാം.
ശാന്തതയോടെ മനോഹരമായ രതിയുടെ
ആകാശത്തേക്ക് ഉണര്‍വിന്റെ,
ആകാര സൌഷ്ടവത്തിന്റെ സ്വര്‍ഗമുഖങ്ങളില്‍
ആരും കാണാതെ അകപെട്ടുപോവുകയാണ്……
ഇങ്ങനെ എത്രപേര്‍ എവിടെയൊക്കെയോ
ഇരുന്നും, കിടന്നും, കുറഞ്ഞ പക്ഷം നിന്നും
ഇതോക്കെ ആസ്വദിക്കുന്നുണ്ടാകും…?
ഓരോരുത്തരും അവരവരുടെ സ്വകാര്യതയില്‍
അങ്ങനെ അഹങ്കരിക്കുന്നുണ്ടാകും…?
തെരുവുകള്‍ പോലും കയ്യടക്കി
രതിസുഖ സാഗരത്തില്‍ തിമിര്ത്താടടുന്ന
കന്നുകാലികള്‍…….
ആ സ്വാതന്ത്ര്യമാണ്
ഇങ്ങനെയെങ്കിലും അനുവദിച്ചുതന്നിട്ടുള്ളത്.
മൃഗങ്ങള്ക്ക് കാടുകളുടെ സ്ഥാനമാണ്,
തെരുവുകള്‍ നല്കപ്പെട്ടിട്ടുള്ളതും,
ഭൂമിയില്‍
ആവിര്ഭവിക്കപ്പെടുന്നതും…
സകലമാന സൌന്ദര്യങ്ങളിലും
ഇണയുടെ പ്രതിരൂപങ്ങള്‍ വാര്ക്കണപെട്ടിട്ടുണ്ട്…
ആ ഇണകളില്‍ പ്രണയവും
വാരിക്കോരി നിറചിട്ടുമുണ്ട്…
ഏതന്‍ താഴ്വരയിലെ കനി,
അത് വരുത്തിവെച്ചതാണ്,
ഇതിപ്പോള്‍, ഈ കുന്ത്രാണ്ടത്തിനു മുന്നില്‍
ഇങ്ങനെ കൂനിപ്പിടിചിരിക്കാന്‍ ഹേതുവായതും…!
പ്രാചീനകാലങ്ങള്‍ വേദനിപ്പിക്കുന്ന ഓര്മുകളാണ്…
ജന്മപാപത്തിനോളം വരില്ല
ഈ കുത്തിയിരിപ്പ്,
സ്വപ്നങ്ങളിലേക്ക് പറന്നുയരാന്‍
നേടുവാനാകാത്തതെല്ലാം നേടുവാനകുന്ന
ഈ സ്ക്രീനിന്‍ ഇനി ഒരിക്കലും
വിട്ടുനില്ക്കീനാവാത്തവിതം
മനസ് കീഴടങ്ങി കഴിഞ്ഞു ….
അന്യവും, വന്യവുംമാക്കപ്പെട്ട സ്വപ്നങ്ങളുടെ
സുവര്ണ നൂലുകള്‍ പാമ്പിന്‍ ഇഴചിലായി
ഞരമ്പുകളിലൂടെ കയറി വരുന്നു…..!!!!!

Generated from archived content: poem1_feb19_13.html Author: ashraf_kalathode

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English