കരിങ്കാലം

അച്‌ഛൻ മകളുടെ നെറുകയിൽ അമർത്തി ചുംബിച്ചു.

“എനിക്ക്‌ സമാധാനമായി മോളെ…നിന്നെ അവർക്ക്‌ വളരെ ഇഷ്‌ടപ്പെട്ടു…ദാ നീ തന്നെ സംസാരിക്കൂ….”

അച്‌ഛനിൽ നിന്ന്‌ ഫോൺ വാങ്ങി നാണം പൂത്ത കണ്ണുകളോടെ അവൾ ‘ഹലോ’ പറഞ്ഞു.

അവൻഃ ഇനിയും താമസിക്കുന്നതെന്തിന്‌….നാലാള്‌ കണ്ടാൽ കുറ്റം പറയാത്ത രീതിയിലുളള നിന്റെ പടം ഉടനെ അയച്ചു തരിക. ഞാനും ചങ്ങാതിമാരും കാത്തിരിക്കുകയാണ്‌.

അവൾഃ പടം എങ്ങിനെ വേണം…കളറോ ബ്ലാക്ക്‌ ആന്റ്‌ വൈറ്റോ… ചുരിദാറോ സാരിയോ…

അവൻഃ കളറായിക്കോട്ടെ..നല്ല നീല..അച്‌ഛനോട്‌ ഞാൻ വിശദമായി പറഞ്ഞിട്ടുണ്ട്‌.

അവൾഃ അതിനെന്താ… ഉടനെ അയച്ച്‌ തരാലോ…

അവൾ അച്‌ഛന്റെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട്‌ മധുരമായി ചോദിച്ചു.

“നല്ലച്ഛനല്ലേ…അച്‌ഛനെന്റൊപ്പം അഭിനയിക്കില്ലേ…?”

Generated from archived content: story2_oct6.html Author: asharaf_aadur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English