അതും കളവായിരുന്നോ ????

പിറന്നപ്പോഴേ കൂടെ കൂട്ടിയില്ലേ ?
മൈതാനത്തും വീട്ടിലും
സ്കൂളിലും കോളേജിലും
ഓഫീസിലും അടുത്ത് നിര്‍ത്തിയില്ലേ ?
നടന്നപ്പോഴും ഇരുന്നപ്പോഴും
യാത്രയിലും വിശ്രമത്തിലും
പരിശ്രമത്തിലും ഒരുമിച്ചായിരുന്നില്ലേ?
ചിരിച്ചപ്പോഴും കരഞ്ഞപ്പോഴും
പേടിച്ചപ്പോഴും പേടിപ്പിച്ചപ്പോഴും
കളിയാക്കിയപ്പോഴും കൂടെ കൂട്ടിയില്ലേ ?
എന്ത് വിശ്വാസമായിരുന്നു നിന്നെ
നീ ഇല്ലെന്നു കരുതി അല്ലെ
ഞാന്‍ ഇരുട്ടില്‍ തോന്ന്യവാസങ്ങള്‍ കാട്ടിയത്
എന്നിട്ട് ഇപ്പോള്‍ പറയുന്നോ
അവിടെയും നീ എന്‍റെ
കണ്ണുകളെ വഞ്ചിച്ചു നിന്നിരുന്നു എന്ന് ..
അപ്പോള്‍
നിഴലെന്നു പേര് പറഞ്ഞതും കളവായിരുന്നോ

അനീഷ്‌ പുതുവലില്‍

Generated from archived content: poem1_may03_12.html Author: aneesh_puthuvalil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English