കലിഗുള

ശരീരം പങ്കുവെച്ച സഹോദരിയുടെ മരണം അയാളെ എടുത്തുവെച്ചത്‌ ജീവിതത്തിന്റെ നിരർഥകതയിലേക്കായിരുന്നു. ജീവിതനിയമം പഠിപ്പിക്കാൻ സഹജീവികളുടെ ദയാരഹിതമായ അറുംകൊല അയാൾക്കൊരു സ്വഭാവമായി. ഭൂമിയിൽ തളംകെട്ടിയതിനേക്കാൾ ഏറെ ചോര സ്വന്തം കിടപ്പറയിൽ കന്യകമാരിൽ നിന്നയാൾ ഒഴുക്കി. അസംബന്ധ നാടകവേദിയിലെ നാഴികക്കല്ലായ രചന. അധികാര പ്രമത്തതയും വ്യക്തിസ്വാതന്ത്ര്യവും തമ്മിലുളള നിരന്തര സംഘർഷത്തെ സംബന്ധിച്ച ദാർശനികധാരകൾ ഈ നാടകത്തിന്റെ ശക്തമായ അടിയൊഴുക്കാണ്‌. അധികാര ഭ്രാന്ത്‌ ചവിട്ടിക്കുഴച്ചിട്ട്‌ യുദ്ധാന്തര ലോകജീവിതത്തെ അന്യാപദേശം എന്ന ആഖ്യാന സങ്കേതത്തിലൂടെ അരങ്ങിൽ വീണ്ടെടുക്കുന്നു ആൽബേർ കമ്യു. മനുഷ്യാവസ്ഥയെക്കുറിച്ചുളള സങ്കീർണമായ സങ്കൽപനങ്ങൾ മുന്നോട്ടുവെക്കുന്ന ദാർശനിക കൃതി.

വില – 50.00, പ്രണത ബുക്‌സ്‌

Generated from archived content: book1_mar1_06.html Author: alber_kamue

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English