കാറ്റിന്റെ വിളികേൾക്കുമ്പോൾ

തുറന്നുകിടന്ന വാതിലിലൂടെ നീണ്ടുപോകുന്ന പാത ഒരിക്കലും അവസാനിക്കാത്തതുപോലെ അയാൾക്കു തോന്നി. മൗനമുറങ്ങുന്ന ആ ഇടനാഴിയിലൂരഞ്ഞ തേഞ്ഞ ചെരുപ്പിന്റെ തേങ്ങൽ പലപ്പോഴും അയാൾക്കുതന്നെ അലോസരമുണ്ടാക്കിയിട്ടും പുറത്തെത്താനുള്ള വെമ്പലിൽ അയാളുടെ കാലടികൾക്ക്‌ വേഗമേറി. ഇടയ്‌ക്ക്‌ തിരിഞ്ഞുനോക്കിയപ്പോൾ ആ നീണ്ട വഴി അവസാനിക്കുന്ന നിറഞ്ഞ അന്ധാകാരത്തിൽ മിഴികളുടക്കി, ആ അറിവിൽ ഒരു നിമിഷം സ്വന്തം ഭൂതത്തുലയാളലിഞ്ഞു. അയാൾക്കന്യം നിന്ന ഏതാനും വർഷങ്ങൾ അയാൾക്കുപുറകിലടഞ്ഞ വാതിലിലവസാനിക്കുന്നതയാളറിഞ്ഞു.

നേരം ഏകദേശം പത്തുമണിയായിക്കാണും…. കൈകൾ നെറ്റിയിൽ മറയാക്കിപ്പിടിച്ച്‌ സൂര്യനെനോക്കി അയാൾ സ്വയം പറഞ്ഞു. അനാദിയായ സൂര്യന്റെ കവരണങ്ങൾ ശരീരത്തിലേറ്റിട്ട്‌ കാലമൊരുപാടായി. സൂര്യദേവാ, പ്രഭ ചൊരിഞ്ഞാലും, അടിയൻ മുങ്ങിക്കുളിച്ച്‌ ആത്മശുദ്ധി വരുത്തട്ടെ. എന്റെ ആത്മവിലുറങ്ങുന്ന അന്ധകാരം അങ്ങനെ അകന്നുപോകട്ടെ. മുന്നോട്ടുള്ള വഴികളിൽ എന്റെ മുഴികൾക്ക്‌ വെളിച്ചമേകിയാലും. “ ഒരു നിമിഷത്തെ പ്രാർത്ഥന കഴിഞ്ഞ്‌ അയാൾ മുന്നിലെ നിരത്തിലൂടെ സാവാധാനം നടന്നു, ഒരിക്കൽപോലും തിരിഞ്ഞുനോക്കാതെ…. തിരിഞ്ഞുനോക്കാൻ അയാൾക്ക്‌ ഭയമായിരുന്നു. ഭൂതകാലത്തിന്റെ തടവറയിലേക്ക്‌ പോകാൻ ആർക്കും താല്‌പര്യമുണ്ടാകില്ല എന്നയാശ സ്വയം സമാധാനം കണ്ടെത്തി.

നടന്നെത്തിയത്‌ ബസ്‌റ്റോപ്പിലായിരുന്നു. തന്നെ അറിയുന്ന ആരും ഉണ്ടായിരിക്കരുതേ എന്നയാൾ എന്തുകൊണ്ടോ മനസ്സിൽ പറഞ്ഞു. ഭാഗ്യമെന്നോണം അയാളെ അറിയുന്ന ആരും അവിടെ ഉണ്ടായിരുന്നില്ല. ആ സന്തോഷത്തിൽ ചുറ്റും കണ്ണോടിച്ച അയാളെ നോക്കി തൊട്ടപ്പാറത്ത്‌ നിന്നിലുന്ന സ്‌ത്രീയുടെ ഒക്കത്തിരുന്ന ചെറിയ കുട്ടി പുഞ്ചരിച്ചു. വല്ലാത്ത ഒരാർദ്രതയോടെ അയാൾ ആ കുട്ടിയെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. വർഷങ്ങൾക്കുശേഷം ലഭിക്കുന്ന സ്‌നേഹം നിറഞ്ഞ ആ പുഞ്ചിരിയിൽ കാലം തന്നിൽ നിന്നും കൊഴിഞ്ഞുപോകുന്നതയാളറിഞ്ഞു​‍ു. ഒന്നും തലോടണമെന്നുണ്ടായിരുന്നു. അയാൾക്ക്‌………… പക്ഷേ………….തന്റെ പൂഞ്ചിരി വക്രമായിപ്പോയോ എന്നുവിചാരിച്ച്‌ അയാൾ…….. ഒന്നിനുമാകാതെ………….

വളവുതിരിഞ്ഞുവരുന്ന ബസ്സിന്റെ ബോർഡിലയാൾ തന്റെ ഗ്രാമത്തിന്റെ പേര്‌ വായിച്ചു. ഇത്രയും സ്‌നേഹത്തോടെ, ആർദ്രതയോടെ ആരും പേരുവായിച്ചിട്ടുണ്ടാവില്ലെന്നയാൾക്കു തോന്നി. മുൻപിൽ വന്നു നിന്ന ബസ്സ്‌ തന്റെ നാട്ടിലേക്കാണ്‌……. അതിയായ ആഹ്ലാദത്തിൽ അയാൾ ബസ്സിൽ കയറാൻ തിരക്കിട്ടു. ‘ആളിറങ്ങട്ടെ’ …….. കണ്ടക്‌ടർ പറയുന്നത്‌ കേട്ടുവെങ്കിലും അയാൾ തിക്കിത്തിരക്കിത്തന്നെ കയറി…… എന്തെന്നില്ലാത്ത, ഒരു ധൃതി അയാളുടെ ഓരോ ചലനത്തിലും നിഴലിട്ടിരുന്നു. പലരുടേയും പിറുപിറുപ്പിൽ അയാൾക്കത്‌ മനസ്സിലായിരുന്നുവെങ്കിലും സൈഡ്‌സീറ്റിൽ ഒഴിഞ്ഞുയൊരിടം കിട്ടുന്നതുവരെ ആ ധൃതി തുടർന്നുകൊണ്ടേയിരുന്നു. താൻ ജനിച്ചുവളർന്ന തന്റെ മണ്ണിലേക്ക്‌………..വല്ലാത്ത ഒരു സന്തോഷം അയാളുടെ മനസ്സിലേക്ക്‌ മഞ്ഞുപോലെ പെയ്‌തുകൊണ്ടേയിരുന്നു. ഇനിയെത്ര ദൂരമുണ്ടാകും? മനസ്സിലയാൾ കണക്കുകൂട്ടി….. ആരെയായിരിക്കും താനാദ്യം കാണുക? ചായക്കട നടത്തുന്ന ദിവാകരേട്ടനോ അതോ ബാർബർ ചന്ദ്രനോ…………. ചിലപ്പോൽ ആരെങ്കിലും ബസ്സിൽ തന്നെയുണ്ടാവാനും മതി…………… ആ ചിന്തയിലയാൾ പെട്ടെന്ന്‌ എഴുന്നേറ്റ്‌ നാലുപുറവും നോക്കി.

‘എന്തേ ഇറങ്ങാറായോ?’ അടുത്തിരുന്ന ആൾ വഴിയൊഴിഞ്ഞുതരികയാണ്‌…….ഒന്നും മിണ്ടാതെ അവിടെത്തന്നെയിരുന്നു. താനറിയുന്ന ആരുമില്ല ബസ്സിൽ. ഇനി തന്നെയറിയുന്ന ആരെങ്കിലും ഉണ്ടാവുമോ എന്നോർത്ത്‌ വണ്ടും എഴുന്നേർക്കാൻ ശ്രമിച്ചു, പിന്നെ വേണ്ടെന്നു വെച്ച്‌ അയാൾ അവിടെത്തന്നെ ഇരുന്നു. ഇനി എല്ലാവരേയും എന്നും കാണാമല്ലോ…………… മനസ്സ്‌ സ്വയം ആശ്വസിപ്പിക്കുന്നു. കോളേജിലേക്ക്‌ പോയിരുന്ന ദിനങ്ങളിൽ ഈ ബസ്സിലും താൻ കയറിയിട്ടുണ്ട്‌. പക്ഷേ, ബസ്സിലെ ജീവനക്കാരിലാരും എന്തേ തന്നെ തിരിച്ചറിയുന്നില്ല?…… അല്ല! താൻ അവരെയും അറിയില്ല. എന്നത്‌ അയാളിൽ വല്ലാത്ത ഒരു സന്തോഷം അയാളുടെ മനസ്സിലേക്ക്‌ മഞ്ഞുപോലെ പെയ്‌തുകൊണ്ടേയിരുന്നു. ഇനിയെത്ര ദൂരമുണ്ടാകും? മനസ്സിലയാൾ കണക്കുകൂട്ടി…… ആരെയായിരിക്കും താനാദ്യം കാണുക ? ചായക്കട നടത്തുന്ന ദിവാകരേട്ടനോ അതോ ബാർബർ ചന്ദ്രനോ…… ചിലപ്പോൾ ആരെങ്കിലും ബസ്സിൽ തന്നെയുണ്ടാവാനും മതി…… ആ ചിന്തയിലയാൾ പെട്ടെന്ന്‌ എഴുന്നേറ്റ്‌ നാലുപുറവും നോക്കി.

‘എന്തേ ഇറങ്ങാറായോ? അടുത്തിരുന്ന ആൾ വഴിയൊഴിഞ്ഞുതരികയാണ്‌….. ഒന്നും മിണ്ടാതെ അവിടെത്തന്നെയിരുന്നു. താനറിയുന്ന ആരുമില്ല ബസ്സിൽ. ഇനി തന്നെയറിയുന്ന ആരെങ്കിലും ഉണ്ടാവുമോ എന്നോർത്ത്‌ വീണ്ടും എഴുന്നേൽ​‍്‌ക്കാൻ ശ്രമിച്ച്‌, പിന്നെ വേണ്ടന്നു വെച്ച്‌ അയാൾ അവിടെത്തന്നെ ഇരുന്നു. ഇനി എല്ലാവരേയും എന്നും കാണാമല്ലോ………… മനസ്സ്‌ ആശ്വസിപ്പിക്കുന്നു. കോളേജിലേക്ക്‌ പോയിരുന്ന ദിനങ്ങളിൽ ഈ ബസ്സിലും താൻ കയറിയിട്ടുണ്ട്‌. പക്ഷേ, ബസ്സിലെ ജീവനക്കാരിലാരും എന്തേ തന്നെ തിരിച്ചറിയുന്നില്ല?….. അല്ല! താൻ അവരെയും അറിയില്ല.

എന്നത്‌ അയാളിൽ വല്ലാത്ത ഒരു വേദന തീർത്തു. ഒന്നുറക്കെ കരയാൻ തോന്നിയ അയാൾ കണ്ണുകളിറുക്കി അടച്ചു. ഒരു നേർത്ത ഗദ്‌ഗദം അയാളുടെ തൊണ്ടയെ തഴുകി മെല്ലെ കടന്നുപോയി.

കണ്ണുകളിൽ നിന്നും ഊറിയ ഉപ്പുവെള്ളം ആരും കാണാതെ പതുക്കെ ഉടുമുണ്ടിന്റെ തലപ്പുകൊണ്ടയാൾ തുടച്ചുമാറ്റി. മയങ്ങാനെന്നോണം സീറ്റിൽ തലചാരി, പിന്നെയും ചിന്തകളിലേക്ക്‌ ഊളിയിടാൻ ശ്രമിച്ച്‌, അയാൾ വെറുതെ………….

പരിചിതമായ വഴികൾ ദൂരെ നിന്നെത്തുനോക്കികടന്നുപോകുമ്പോൾ ആ വഴികൾ പോലും തന്നെ മറന്നു എന്നയാൾക്ക്‌ തോന്നി. പതിവായി കാണുന്ന മുഖങ്ങളിലെ പുഞ്ചരി, ഒരു തലയാട്ടി കുശലം പറയാറുണ്ടായിരുന്നത്‌, വഴിവക്കിലെ അമ്പലത്തിൽ കാണിക്കയിടാറുണ്ടായിരുന്നത്‌, മുൻപിലെ സീറ്റിലിരിക്കുന്ന പെൺകുട്ടികളിൽ പലരും തന്നെ ഒളികണ്ണിട്ടുനോക്കാറുണ്ടായിരുന്നത്‌,

അതറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ ………പിന്നെ………. അവരറിയാതെ………. ആ യാത്രകൾ ഇനി തിരച്ചുകിട്ടില്ലല്ലോ, അയാളോർത്തു.

ഒരു നേർത്ത കാറ്റ്‌ അയാളുടെ അനുസരണയില്ലാത്ത മുടിയിഴകളെ തലോടി കടന്നുപോയി. മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നു തോന്നുന്നു. നെറ്റിയിൽ വീണ മുടിയിഴകൾ കോതിയൊതുക്കി വീണ്ടും ഓർമ്മകളിലേക്ക്‌ കൂപ്പുകുത്തി. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച തന്റെ കവിതകളിലൂടെ കോളേജ്‌ മുഴുവൻ തന്നെയറയാൻ തുടങ്ങുയത്‌, പലരുടേയും പ്രണയം തള്ളിക്കളഞ്ഞ കോളേജിന്റെ സുന്ദരിക്കുട്ടി തന്നെ പ്രണയിക്കാൻ തുടങ്ങിയത്‌. പക്ഷേ ………… തനിക്കൊന്നിനും സമയമുണ്ടായിരുന്നില്ല. വായനയുടെയും എഴുത്തുന്റേയും തിരക്കിൽ പ്രണയിക്കാൻ അവനുണ്ടോ നേരം എന്ന്‌ പ്രിയകൂട്ടുകാർ കളിയാക്കിയതി​‍്‌ൽ പ്രതികരിക്കാൻ മെനക്കെടാതെ ……….. തന്റെ വീട്ടിലെ പുകയാത്ത അടുപ്പും ചങ്ങലകളിൽ ജീവിതം തളച്ചിട്ട അമ്മയുടെ ഭ്രാന്തൻ മനസ്സും പലപ്പോഴും വിശപ്പൊടുങ്ങാത്ത തന്റെ ഒട്ടിയ വയറും ആയിരുന്നു തന്റെ കവിതകളിൽ നിറഞ്ഞിരുന്നതെന്നും, വൈകുന്നേരങ്ങളിൽ സമയം ചിലയഴിക്കാനെന്നോണം പോയിരുന്ന പത്രമാപ്പീസിലെ ജോലിയായിരുന്നു സമൂഹത്തിൽ അത്രയൊന്നും വിലയില്ലാത്ത രണ്ടു മനുഷ്യജീവനുകൾ നിലനിർത്തിപ്പോന്നിരുന്നതെന്നും ആരുമറിഞ്ഞില്ല. അല്ലെങ്കിൽ ആരെയും അറിയിച്ചില്ല. കാരണം, സഹതാപം തനിക്ക്‌ മരണമായിരുന്നു.

അതുകൊണ്ടായിരിക്കാം, ജീവിതം തനിക്ക്‌ ഒരുതരം വാശിയായിരുന്നു. നിറഞ്ഞ ദാരിദ്ര്യം കോമരം തുള്ളിയിട്ടും കോളേജിൽ പോയ തന്നെ കളിയാക്കുമായിരുന്ന ബന്‌ധുതയോടുള്ള വാശി, സൃഷ്‌ടിച്ചിട്ട്‌​‍്‌ കഷ്‌ടപ്പാടുകൾ മാത്രം നൽകിയ ദൈവത്തിനോടുള്ള വാശി, പിന്നെ, പിന്നെ ….. തന്നോടുതന്നെയുള്ള വാശി………..

’ഇതെന്താ ഇന്നൊരു മഴ? കാലം തെറ്റിയ മഴ തന്നെ! കലികാലമെന്നല്ലാതെ എന്താ പറയാ……… ആരോ ഉറക്കെ പറയുന്നത്‌ കേട്ട്‌ ഞെട്ടിയുണർന്ന അയാളുടെ മുഖത്ത്‌ വെള്ളത്തുള്ളികൾ പതിച്ചു. തന്റെ വരവിൽ പ്രകൃതി ആഘോഷിക്കുകയാവാം. മനസ്സു തുള്ളിച്ചാടുന്നതയാളറിഞ്ഞു………. ആ മഴത്തുള്ളികളുടെ നനവിൽ അയാൾ ഒരു കൊച്ചുകുഞ്ഞായി, അതിൽ കളിച്ചാ. കാലത്തിൻ മഴവെള്ളത്തിലൂടെ അയാൾ പാടത്തെ ചളിവെള്ളത്തിൽ തുള്ളിക്കളിച്ചിരുന്ന ഒരഞ്ചുവയസ്സുകാരനെ കണ്ടു. പിന്നെ, ചേർന്നൊലിച്ച മേയാത്ത പുരയിൽ നനയാത്ത സ്ഥലം നോക്കി ഉറങ്ങാനാകാതെ നടന്ന ഒരു പത്തുവയസ്സു കാരനേയും. അവനേയും കടന്ന്‌, മഴയിൽ കുളിച്ച വയലിൽ പുസ്‌തകങ്ങൾ മാറ്റിവെച്ച്‌ പുതുമണ്ണിൻ ഗന്ധം നുകർന്ന ഒരു കൃഷിക്കാരനായി………… വലിച്ചിഴക്കപ്പെട്ട ജീവിതത്തിൽ കണ്ണീരിൻ മഴക്കാലത്തിൽ കുതിർന്ന ഒരുപാടുകാലം ……….. എന്തെല്ലാം വേഷങ്ങൾ !!!

മനസ്സിൽ മഴയുതിർത്ത്‌ അവൾ വന്നതെന്നായിരുന്നു?……….. അവൾ !! മനോഹരമായ കരാംഗുലികൾ പൊതിച്ചോറ്‌ പകുത്ത്‌ സ്‌നേഹത്തോടെ തന്ന ആ ദിനമെന്നായിരുന്നു…. അമ്മയ്‌ക്ക്‌ മരുന്നുവാങ്ങാൻ കാശില്ലാതെ ഒരു തേങ്ങൽ അലിയവേ ഉള്ളം കയ്യിൽ ഒരുപിടിനോട്ടുകൾ വെച്ചുതന്നതെന്നായിരുന്നു…… ഈശ്വരാ, ഓർക്കാൻ കഴിയുന്നില്ലല്ലോ………. ഒരു തുളസിക്കതിരിന്റെ നൈർമ്മല്യവും റോസാപ്പൂവിന്റെ പ്രണയവുമായി അവൾ വന്ന്‌ ജിവിതത്തിൽ പൂന്തോട്ടം തീർത്ത ആ ദിനങ്ങൾ….. ഒരു ആർത്തനാദം തൊണ്ടയിൽ കുരുങ്ങിയതുപോലെ. മനസ്സിൽ അവൾ തീർത്ത ചിത്രങ്ങളിൽ നിറങ്ങൾ ചാർത്തിയ അവളുടെ മനോഹരമായ പുഞ്ഞ്‌ചിരിയിൽ സ്വയം ഒരു ചിത്രമായി………… ജീവിതമെന്ന കടങ്കഥക്കുത്തരം നൽകിയ അവൾ തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു. പ്രണയിനിയായിരുന്നു, താൻ തന്നെയായിരുന്നില്ലേ……….. തന്റെ ജീവിതം തന്നെ അവൾക്കു വേണ്ടിയായിരുന്നുവോ………..ആ ഒരു ചിന്തയിൽ തന്നെ സൃഷ്‌ടിച്ച ദൈവത്തോടയാൾ നന്ദി പറഞ്ഞതയാളോർത്തു……….. ഒരു പക്ഷേ, അപ്പോൾ മാത്രമാണ്‌ തന്റെ ജനനത്തിൽ താൻ സന്തോഷിച്ചുള്ളത്‌.

മഴ നിന്നിരിക്കുന്നു. വേനൽചൂടിൽ വാടിത്തുടങ്ങിയ വഴിയരികിലെ ചെടികൾ നിനച്ചിരിക്കാതെ പെയ്‌ത മഴ നൽകിയ ഉണർവിൽ പിന്നെയും തലയുയർത്തിനിന്നു. പൊളിഞ്ഞുവീഴാറായ അമ്പലം അതേപോലുണ്ട്‌ ഇപ്പോഴും. നേർത്ത സൂര്യപ്രകാശം അമ്പലത്തിന്റെ മേൽക്കൂരയിൽ നിന്നും ഇറ്റുവിഴുന്ന വെള്ളത്തുള്ളികൾക്ക്‌ ഒരു പ്രത്യേക ഭംഗിനൽകി. മഴ ഓരോ വസ്‌തുവിനും ഓരോ ഭാവമാണ്‌ നൽകുന്നത്‌………. അയാളോർത്തു……. മഴയുള്ള ഒരു പ്രഭാതത്തിലായിരുന്നു ആദ്യമായ്‌ അവൾ തന്റെ വീട്ടിൽ വന്നത്‌…….. പച്ചപുതച്ച വയലിൽ മഴപെയ്യുന്നത്‌ കാണാനെന്തുരസം അല്ലേ?‘ പാടവരമ്പിലൂടെ നടക്കുമ്പോളവൾ ചോദിച്ചു. അമ്മക്ക്‌ അസുഖം കൂടുതലാവരുതേ എന്ന്‌ ഹൃദയമുരുകി പ്രാർത്ഥിച്ചു നടന്നിരുന്ന താനതിന്‌ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല. മനസ്സിൽ ചിന്തകളുടെ വേലിയേറ്റവും വേലിയിറക്കവും തനിക്ക്‌ പതിവാണെന്ന്‌ നല്ലപോലെ അറിയാവുന്നതുകൊണ്ട്‌ ഉത്തരം അവൾ പ്രതീക്ഷിച്ചിരിക്കില്ല. കൂടുതൽ ചോദ്യങ്ങളുണ്ടായില്ല. വീടടുക്കുന്തോറും ഹൃദയമിടിപ്പേറിവരികയായിരുന്നു. പെട്ടെന്ന്‌ കേട്ട ഒരലർച്ചയിൽ അവൾ തന്റെ കൈകളിൽ മുറുകെപ്പിടിച്ച്‌…… അവളുടെ സ്‌പർശനം ഒരുപാടു കൊതിച്ചിരുന്നുവെങ്കിലും കൈകളിൽ മുറുകിയ അവളുടെ വിരലുകളിൽ വല്ലാത്ത…………. ഈശ്വരാ, അമ്മയ്‌ക്ക്‌ ഇന്ന്‌ …….. മനസ്സിൽ തീമഴ പെയ്‌തുതുടങ്ങിയിരിക്കുന്നു. ….. അമ്മയ്‌ക്കിന്നധികമാ അല്ലെ ?? ” അവൾ ചോദിക്കുന്നത്‌ താൻ കേൾക്കുന്നുണ്ടായിരുന്നുവെങ്കിലും മറുപടി പറഞ്ഞില്ല. വിശാലമായ പാടത്ത്‌ ആ അലർച്ച നേർത്ത

അലർച്ച നേർത്ത അലയൊളികളായ്‌​‍്‌ ഇല്ലാതായി. ’ആരോ പറഞ്ഞുകേട്ടിട്ടുണ്ട്‌…… ഭ്രാന്ത്‌ പാരമ്പര്യമായും വരുമെന്ന്‌….. അങ്ങനെയുണ്ടാവ്വോ?…….. ചോദ്യം ആയിരം കൂരമ്പുകളായി മനസ്സിനെ മുറിവേൽപ്പിച്ചെങ്കിലും ഉത്തരം പറയാനായില്ല. പലരും പറഞ്ഞതായിരുന്നല്ലോ….. തറവാട്ടിൽ തലമുറകളായി കൈമാറിപ്പോരുന്ന ഏകസമ്പാദ്യം !!!…….. മൗനത്തിന്റെ മൂടുപടമണിഞ്ഞ്‌ അവളെനോക്കി പുഞ്ചിരിക്കാൻ വിഫലശ്രമം നടത്തി. അതിൽ വിജയിച്ചുല്ലെന്ന്‌ അവളുടെ കരുണ നിറഞ്ഞ മിഴികൾ പറയുന്നുണ്ടായിരുന്നു.

വീടിനടുത്തെത്തുന്തോറും അമ്മയുടെട പിറുപിറുക്കലുകൾ ഉച്ചത്തിലായി. ചാണകം മെഴുകിയ തറയിൽ ചവിട്ടാൻ ചെരുപ്പഴിക്കേണ്ടതില്ലെന്ന്‌ പറഞ്ഞെങ്കിലും ശാസന നിറഞ്ഞ നോട്ടമെറിഞ്ഞുകൊണ്ട്‌ ചെരുപ്പഴിച്ചുവെച്ചവൾ അകത്തു കയറി. അമ്മ നൽകിയ നിലവിളക്കുമായി വലുതുകാൽ വെച്ച്‌ അവളകത്തുകയറുന്നത്‌ സങ്കൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു അയാൾ. അമ്മയുടെ പിറുപിറുക്കലുകൾ നിന്നിരിക്കുന്നുവല്ലോ……… അകത്ത്‌, രണ്ടുകൈകളും നീട്ടി അവളെ വിളിക്കുന്ന അമ്മ. ആദ്യമായി കാണുന്ന ആളായിട്ടുപോലും ഇത്രയധികൾ സ്‌നേഹം ! അമ്മയുടെ മുഖം ഇത്ര പ്രസന്നമായി കണ്ടിട്ടില്ല ഒരിക്കലും. പതുക്കെ അവൾ അമ്മയുടെ അടുത്തിരുന്ന്‌ കൈകൾ മടിയിൽ വെച്ച്‌ തലോടി. ചങ്ങലക്കണ്ണികൾ തീർത്ത വ്രണങ്ങളിലവൾ സ്‌നേഹത്തിൻ അമൃത്‌ പുരട്ടി. തന്നെപ്പോലും അനുവദിക്കാറില്ലാത്ത അമ്മ അവളോടെന്തേ……. അവളും അമ്മയായി……. തന്റെ അമ്മയുടെ അമ്മ. അവർ തമ്മിലുള്ള അടുപ്പം ജന്മാന്തരങ്ങൾക്കപ്പുറമായിരുന്നുവോ…….. ആയിരിക്കണം !!! മനസ്സിൽ അവളോടും ദൈവത്തോടും നന്ദു പറഞ്ഞുകൊണ്ട്‌ മേൽ കഴുകാൻ വയലിലെ കുളത്തുലേക്ക്‌ നടന്നു.

കുളിക്കുമ്പോഴും അമ്മയും അവളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു ചിന്ത. കുളികഴിഞ്ഞ്‌ തിരിഞ്ഞുനടക്കുമ്പോൾ ഏങ്ങലടി കേട്ടു. അവളോട്‌ എന്തെങ്കിലും പറയുകയായിരിക്കണം. വസ്‌ത്രം മാറി അമ്മയുടെ മുറി ലക്ഷ്യമാക്കി നടന്നു. അമ്മയുടെ ഏങ്ങലടി അപ്പോഴും കേൾക്കാമായിരുന്നു. ചാരിയ വാതിലിനപ്പുറത്ത്‌ അമ്മയുടെ മടിയിൽ തലവെച്ച്‌ അവൾ……….. അവളുറങ്ങിയോ ? …………….. അമ്മയില്ലാത്ത അവൾ അമ്മയെ കിട്ടിയ സന്തോഷത്തിലുറങ്ങിയതായിരിക്കാം. അമ്മയുടെ മടിയിൽ മുഖം ചേർത്തുവെച്ച്‌……. ഒരു കൊച്ചുകുട്ടിയെപ്പോലെ……… അമ്മ അവളുടെ തലമുടിയിൽ വാത്സല്യത്തോടെ വിരലോടിക്കുകയായിരു​‍ിന്നു. അപ്പോഴും …….. പതുക്കെ അവരുടെ അടുത്തുചെന്ന്‌ അവളെ വേർപെടുത്താൻ ശ്രമിച്ചുവെങ്കിലും അമ്മ സമ്മതിച്ചില്ല…… എങ്കിലും, ബലം പ്രയോഗിച്ച്‌ അവളുടെ തല തിരിക്കാൻ ശ്രമിച്ചു. ഞങ്ങളുടെ ബലപരീക്ഷണത്തിലും അവൾ ഉറങ്ങുകയായിരുന്നു.

ഇതെന്തുറക്കമെന്നോർത്ത്‌ സൂക്ഷിച്ചുനോക്കി……അവളുടെ കഴുത്തിൽ ചങ്ങലയുരഞ്ഞ പാടുകൾ. ശംഖുപോലെ കടഞ്ഞെടുത്ത ആ കഴുത്തിൽ രക്തച്ഛവി പടർന്നിരിക്കുന്നു. ഒരു നടുക്കത്തോടെയറിഞ്ഞു, അവളുടെ നിദ്രക്ക്‌ ഭംഗം വരുത്താൻ ഇനിയാർക്കുമാവില്ലെന്ന്‌.

എന്തൊരു ശാന്തതയാണവളുടെ മുഖത്ത്‌ ……….. സംഭവിച്ചതെന്തെന്ന്‌ മനസ്സിലാവാതെ പകച്ച്‌, അവളെ നോക്കിനിൽക്കവേ കഴുത്തിൽ എന്തോ ഇഴയുന്നതുപോലെ….. പതുക്കെയതു മുറുകിവന്നു……. തിരിഞ്ഞുനോക്കാനായില്ല, തടയാനും ……. തലയിൽ വീണ നനവ്‌ കവിളിലൂടെയൊഴുകി വായിൽ ഉപ്പുരസമേകി അവസാനിച്ചു. സർവ്വശക്തിയും സംഭരിച്ച്‌ കുതറിമാറ്റാൻ ശ്രമിക്കവേ കൈകളിൽ എന്തോ തടഞ്ഞു. മരണവെപ്രാളത്തിൽ പതിന്മടങ്ങു ശക്തിയിൽ തന്റെ കൈകളും മുറുകി….. ചാണകം മെഴുകിയ നിലത്ത്‌ കുങ്കുമം പടർന്നതിൽ അമ്മ നൽകിയ നിലവിളക്ക്‌ വീണ്‌, പൊട്ടിത്തകർന്ന്‌….. തനിക്ക്‌ ശക്തിയേറുകയായിരുന്നു, സ്വപ്നങ്ങൾ തകർന്നയൊരുവന്റെ അവസാന….തന്റെ കഴുത്തിലെ പിടിയയഞ്ഞുവരുന്നുവോ…………. ഒരു ദീർഘനിശ്വാസത്തോടെ സംഭവിച്ചതിന്റെ പൊരുളറിയാൻ മിനക്കെടാതെ എഴുന്നേറ്റ്‌ പുറത്തുപോയി മുഖം കഴുകി…

അപ്പോഴും സംഭവിച്ചതെന്തെന്ന്‌ ഓർത്തെടുക്കാനായില്ല. തിരിച്ച്‌ അമ്മയുടെ മുറിയിലെത്തിയപ്പോൾ അമ്മയുടെ ശബ്‌ദമൊന്നും കേൾക്കാനുണ്ടായിരുന്നില്ല. എന്തുപറ്റി? അവളോടൊപ്പം അമ്മയും ഉറങ്ങിപ്പോയോ… ശരിയാണ്‌… അമ്മയും ഉറങ്ങിയിരിക്കുന്നു. അവളുടെയുറക്കം പോലെതന്നെ വളരെ ശാന്തമായി…. അമ്മയുടെ മടിയിൽ തലവെച്ച നിലയിലായിരുന്നു അവളപ്പോഴും. അവരെയുണർത്താനെന്നോണം ഉറക്കെ താൻ നിലവിളിച്ചു. പക്ഷേ, അവരുണർന്നില്ല.

ജനലിൽ കൂടി എത്തിനോക്കുന്ന മുഖങ്ങളിൽ എന്തോ കണ്ടെത്തിയ…..

“അന്നേ പറഞ്ഞതാ.. ഇതു പാരമ്പര്യമാ എന്ന്‌. എന്തായാലും ഭ്രാന്തിത്തളള പോയിക്കിട്ടീലോ.. എന്നാലും, ആ കുട്ടീടെ ഒരു യോഗം.. കുറച്ചുമുൻപല്ലേ ആ കുട്ടിയേം കൂട്ടി അവനിങ്ങോട്ടുപോരുന്നതു കണ്ടത്‌…”

ആരൊക്കെയോ പരസ്‌പരം മന്ത്രിക്കുന്നു. നേരിയ ഭയത്തോടെ ചിലർ അകത്തുവരുന്നതും തന്റെ കൈകളിൽ എന്തോ മുറുകുന്നതും… താനപ്പോഴും നിർവ്വികാരനായിരുന്നു, തികച്ചും അക്ഷോഭ്യൻ. അപ്പോഴും ഉറങ്ങുന്ന അമ്മയേയും അവളെയും കുറിച്ചായിരുന്നു തന്റെ ചിന്ത. അകലെ പാടത്തിന്നപ്പുറത്ത്‌ നിരത്തിൽനിന്ന്‌ ഏതോ വാഹനത്തിന്റെ ഇരമ്പൽ.

ആ ഇരമ്പലിൽ അയാൾക്ക്‌ തലയാകെ പെരുക്കുന്നതുപോലെ തോന്നി.

‘അടുത്ത സ്‌റ്റോപ്പിലാണു നിങ്ങൾക്കിറങ്ങേണ്ടത്‌.’ കണ്ടക്‌ടർ പറഞ്ഞത്‌ അയാൾ കേട്ടുവെന്നയർത്ഥത്തിലയാൾ തലയാട്ടി. അതെ… തനിക്കിറങ്ങേണ്ട സ്ഥലമായിരിക്കുന്നു. സാവധാനം എഴുന്നേറ്റ അയാൾ നാലുപുറവും ഒന്നുനോക്കി. ബസ്‌ നിന്നിരിക്കുന്നു. അയാൾ പതുക്കെയിറങ്ങി. അപ്പോൾ അയാൾക്ക്‌ ധൃതി തീരെയുണ്ടായിരുന്നില്ല. അതുവരെ മനസ്സിലുണ്ടായിരുന്ന ഉദ്വോഗവും അയാൾക്കപ്പോൾ തോന്നിയില്ല. അതുകൊണ്ടുതന്നെ ആരെയും നോക്കാതെ…

ചായക്കടയിൽ എന്നത്തേയും പോലെ ഇന്നും തിരക്കുണ്ട്‌. ഒന്നിനും ഒരു മാറ്റവുമില്ല. ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന്‌ തോന്നി അയാൾക്ക്‌. തൊണ്ട വരളുന്നതുപോലെ തോന്നിയ അയാൾ ചായക്കട ലക്ഷ്യമാക്കി നടന്നു.

“ഒരു ഗ്ലാസ്‌ വെളളം‘

പതിഞ്ഞ ശബ്‌ദത്തിൽ ആരോടെന്നില്ലാതെ അയാൾ പറഞ്ഞു. ആരും അയാളെ ശ്രദ്ധിച്ചില്ല അപ്പോഴും. ദാ വെളളം’ ദിവാകരേട്ടനാണ്‌. അയാൾ മുഖമുയർത്തി പുഞ്ചിരിച്ചു. പക്ഷേ, ദിവാകരേട്ടന്‌ കണ്ട ഭാവമില്ല. താൻ വെളളം കുടിക്കുന്നതും നോക്കി ദിവാകരേട്ടൻ… ഗ്ലാസ്‌ തിരിച്ചുകൊടുക്കുമ്പോൾ വിറയ്‌ക്കുന്ന ശബ്‌ദത്തിൽ അയാൾ ചോദിച്ചു.

”എന്നെ മനസ്സിലായില്ലേയ്‌… ഞാൻ തെക്കൻപറമ്പിലെ…“ വർഷങ്ങൾ തങ്ങൾക്കിടയിൽ നേർത്ത മൗനത്തിലൂടെ സംഭവങ്ങളായി കൊഴിഞ്ഞുവീണു.

”ഭ്രാന്താസ്‌പത്രീന്ന്‌ എന്നിറങ്ങി…?“

ആരോ ചോദിക്കുന്നു. ”ഭ്രാന്തുണ്ടോ മാറുന്നു… എപ്പോ വേണേലും ഇളകാം. പഴേതൊക്കെ ഓർമ്മയില്ലേ…‘

വാക്കുകൾ പിന്തുടരുന്നു. അയാൾ തന്റെ വീടിനെ ലക്ഷ്യമാക്കി നടന്നു, അനുഗമിക്കുന്ന നോട്ടങ്ങൾക്കുമുൻപിൽ ചൂളിപ്പോകാതിരിക്കാനെന്നോണം ഒരിക്കലും തിരിഞ്ഞുനോക്കാതെ… നിരത്തിൽ നിന്നും പാടത്തെ വലിയ വരമ്പിലേക്കിറങ്ങുമ്പോൾ അവൾ പറയുന്നതുപോലെ… “കയ്യിലൊന്നു പിടിക്കൂന്നെ… ശ്ശി ബുദ്ധിമുട്ടാ ഇതിലെ നടക്കാൻ…’ തിരിഞ്ഞുനോക്കിയപ്പോൾ ആരെയും കാണാനില്ല….അങ്ങകലെനിന്നും അമ്മയുടെ അലർച്ചയും ഏങ്ങലടിയും ഇടവിട്ടു കേൾക്കാം… അമ്മയിളകുമ്പോൾ കേൾക്കുന്ന ചങ്ങലകിലുക്കവും…

‘വിശാലമായ പാടത്ത്‌ വാക്കുകൾ പൂതനും തിറയും ആടുന്നു. അയാൾ ഓടി, കുറച്ചുദൂരം… ഇല്ല.. ആരൂല്യ പുറകിൽ… അല്ലെങ്കിൽ തന്നെ പുറകെ വരാൻ ആരാ തനിക്കുളളത്‌?

ഒരു തീരുമാനത്തിലെത്തിയ അയാൾ തിരികെ ബസ്‌സ്‌റ്റോപ്പിലേക്ക്‌ നടന്നു. ദിവാകരേട്ടന്റെ ചായക്കടയിൽ സാമാന്യം വലിയ ഒരാൾക്കൂട്ടം അയാളെ കാത്തെന്നോണം അവിടവിടെ നിന്നിരുന്നു. അവർ അപ്പോഴും പിറുപിറുക്കുകയായിരുന്നു. അയാളുടെ അമ്മ പിറുപിറുത്തിരുന്നതുപോലെ… അവിടെ അയാളെകാത്ത്‌ ആ ബസ്‌ കാത്തുകിടക്കുന്നുണ്ടായിരുന്നു. അയാളുടെ ഗ്രാമത്തിലേക്ക്‌ അയാളെ കൊണ്ടുവിട്ട അതേ ബസ്‌. ആളിറങ്ങട്ടെ എന്ന്‌ കണ്ടക്‌ടർ പറയുന്നുണ്ടായിരുന്നില്ല. അയാൾക്കും ധൃതിയുണ്ടായിരുന്നില്ലല്ലോ… അയാളെ യാത്രയാക്കാനെന്നോണം അയാളുടെ വീടിന്റെ ഭാഗത്തുനിന്നൊരു കാറ്റുവീശി. അതിൽ നിറയെ വെളളത്തുളളികളായിരുന്നു, ഒപ്പം ചങ്ങലയുടെ കിലുക്കവും.

ബസ്സിനെ ലക്ഷ്യമാക്കി നടന്ന അയാൾക്ക്‌ ചുറ്റും ആ ആൾക്കൂട്ടം ചുരുങ്ങി. ഒരിമവെട്ടലിൽ അയാൾ അമ്മയെക്കണ്ടു, അമ്മയയാളെ മാടിവിളിക്കുന്നുണ്ടായിരുന്നു. അപ്പോൾ അമ്മയുടെ കൈകളിൽ ചങ്ങലയുണ്ടായിരുന്നില്ല. ആൾക്കൂട്ടം ചുരുങ്ങിക്കൊണ്ടേയിരുന്നു. കണ്ണുകൾ ഇറുകെയടച്ച്‌ ഇരുകൈകളും തലയിൽ വെച്ചയാൾ നിലത്തിരുന്നു.

പുറത്തൊരുയാരവം നിലച്ചിരിക്കുന്നു. ”അമ്മേ, അമ്മയെവിടെ? ഗുളിക കഴിക്കാൻ സമയമായി’ അമ്മയെ വിളിച്ചുകൊണ്ട്‌ കണ്ണുകൾ തുറന്ന അയാൾക്ക്‌ മുൻപിൽ അമ്മയുണ്ടായിരുന്നില്ല. കൊളുത്തിയ നിലവിളക്കുമായ്‌ വലതുകാൽ വെച്ചകത്തുകയറുന്ന അവൾ!

‘വേണ്ട, അകത്തു കയറണ്ട, എന്റമ്മയ്‌ക്കു ഭ്രാന്താ.. അമ്മ നിന്നെ ഉപദ്രവിക്കും… വേണ്ടാട്ടോ… കയറണ്ടാന്നല്ലേ പറഞ്ഞത്‌..’ ചുരുങ്ങിയ ആൾക്കൂട്ടം ചിതറിത്തെറിച്ചത്‌ അയാളറിഞ്ഞില്ല. ‘

അരുതെന്ന്‌ വിലക്കിക്കൊണ്ടയാൾ ഓടിച്ചെന്നത്‌ വളവുതിരിഞ്ഞു വേഗത്തിൽ വരുന്ന ബസ്സിന്റെ മുന്നിലേക്കായിരുന്നു. ഒരുനിമിഷം അയാൾ പകച്ചുനിന്നു. പിന്നെ, കണ്ണുകൾ ഇറുകെയടച്ചു പറഞ്ഞു.

“എന്റമ്മയ്‌ക്കു ഭ്രാന്താ… അമ്മ … ചിന്നിച്ചിതറിയ ആൾക്കൂട്ടം അതുമുഴുവനും കേട്ടില്ല.

Generated from archived content: story_nov19_08.html Author: ajith_vilayoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English