അഗ്നിഹോത്രം

‘പറയിപെറ്റ പന്തിരുകുലം’ എന്ന ഐതിഹ്യത്തെ അടിസ്‌ഥാനമാക്കി കെ.ബി.ശ്രീദേവു രചിച്ച നോവലാണ്‌ ‘അഗ്നിഹോത്രം’. മഹാ പണ്ഡിതനായ വരരുചിയുടെയും ഭാര്യ പഞ്ചമി എന്ന പറയിപ്പെണ്ണിന്റെയും സന്തതിപരമ്പരകളുടെ കഥയാണ്‌ ഈ നോവൽ. മക്കളെ ഉപേക്ഷിക്കാൻ നിർബന്ധിച്ച ബർത്താവിനെ വെറുപ്പും ഈർഷ്യയും ഉളളിലൊതുക്കി പിന്തുടരുന്ന, പുത്രവാത്സല്യത്താൽ വെന്തുനീറുന്ന പഞ്ചമിയുടെ 12 മക്കളുടെ കഥ ഹൃദയസ്‌പർശിയായി അവതരിപ്പിക്കുവാൻ ശ്രീദേവിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

ഉപേക്ഷിക്കപ്പെട്ട മക്കൾ 12 വ്യത്യസ്‌ത കുലങ്ങളിൽ സ്വന്തം നിയോഗത്തെ തിരിച്ചറിഞ്ഞുകൊണ്ട്‌ ജീവിക്കുന്നു. വ്യത്യസ്‌ത സാമൂഹ്യ അവസ്‌ഥകളിൽ ജീവിക്കാൻ വിധിക്കപ്പെട്ട സഹോദരരുടെ അനുഭവ വൈചിത്ര്യങ്ങളും ജീവിതവും ഇതിഹാസകൃതിക്ക്‌ വേഅഗ്നിഹോത്രംതായ അസംസ്‌കൃത പദാർത്ഥങ്ങളാണ്‌. വൈവിധ്യമാർന്ന ഈ ജീവിതസാഗരത്തിൽ നിന്ന്‌ കോരിയെടുക്കുന്ന ഏതൊരു കഥയ്‌ക്കും ഒട്ടനവധി സാമൂഹ്യമാനങ്ങളാണുളളത്‌.

ചാതുർവർണ്യത്തിലും ജാതിമേധാവിത്വത്തിലും അധിഷ്‌ഠിതമായ സമൂഹത്തിലെ ജാത്യാചാരങ്ങളെയും ചിഹ്‌നങ്ങളെയും വ്യവസ്‌ഥാപിത പ്രത്യയശാസ്‌ത്രത്തെയും ക്രൂരമായി വിമർശനം ചെയ്യുന്ന ഈ നോവൽ ഒരു കാലഘട്ടത്തിലെ കേരളീയസമൂഹത്തെ തന്നെയാണ്‌ വിചാരണ ചെയ്യുന്നത്‌. പാക്കനാർ പറയനോ, നാറാണത്ത്‌ ഭ്രാന്തനാണോ, ബാണൻ പാണനോ അല്ല എന്നു വെളിപ്പെടുത്തുന്ന നോവൽ നടപ്പുകാലത്തെ നിതിബോധത്തെയും രൂക്ഷമായി പരിഹസിക്കുകയാണ്‌.

ജാതിചിന്തകളും മതപുനരുദ്ധാരണ പ്രസ്‌ഥാനങ്ങളും സവർണ്ണ ചിഹ്‌നങ്ങളും നമ്മുടെ സാമൂഹ്യസാംസ്‌കാരിക ജീവിതത്തിൽ ശക്‌തമായി തിരിച്ചു വന്നുകൊഅഗ്നിഹോത്രം​‍ിരിക്കുകയാണല്ലോ. ഇ​‍ൂ അവസ്‌ഥയിൽ വർത്തമാന കേരളീയ സമൂഹം എക്കാലത്തും കരളിലേറ്റേണ്ട ഈ ഐതിഹ്യത്തെ അടിസ്‌ഥാനമാക്കി രചിച്ച അഗ്നിഹോത്രം എന്ന ഈ നോവൽ ഓരോ മലയാളിയും വായിച്ചിരിക്കേണ്ടതാണ്‌.

ബ്രാഹ്‌മണ്യത്തെ വെല്ലുവിളിക്കുന്ന ഈ നോവലിന്റെ കാതൽ തിളയ്‌ക്കുന്ന മാനവികതയാണ്‌. ചരിത്രപ്രധാനമായൊരു ഐതിഹ്യത്തിന്റെ ഉൾക്കാമ്പു കാണിച്ചുതരുന്ന ശില്‌പഭദ്രമായ ഈ നോവൽ ഇനിയും പിറക്കാനിരിക്കുന്ന പുതിയൊരു മതനിരപേക്ഷതാസമൂഹത്തിന്റെ വഴികാട്ടിയാണ്‌.

Generated from archived content: agni_book.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English