അഭിമന്യുവിനോട്‌ ചോദിക്കാം

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

1. മിനി, ലണ്ടൻ

ചോദ്യംഃ എന്താണ്‌ കേരളീയനും ഭാരതീയനും തമ്മിലുളള വ്യത്യാസം?

ഉത്തരംഃ ഭാരതീയൻ എവിടെയുംപോയി കേരളീയൻ എന്നു പറയാറില്ല. പക്ഷെ കൈയ്യിലിരിപ്പുകൊണ്ട്‌ കേരളീയൻ എപ്പോഴും ഭാരതീയനാണെന്ന്‌ പറയാറുണ്ട്‌.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

2. സൂരജ്‌ കിരൺ, അമ്പലമുകൾ.

ചോദ്യംഃ കേരളമെന്താ ഇങ്ങിനെയാകുന്നത്‌ അഭിമന്യൂ?

ഉത്തരംഃ ഞാനും സൂരജുമൊക്കെ ഇങ്ങിനെയല്ലേ, പിന്നെ കേരളം എങ്ങനെയാകണം?

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

3. രാമകൃഷ്‌ണൻ, തിരുവനന്തപുരം.

ചോദ്യംഃ സർക്കാർ ജീവനക്കാരുടെ സമരം വിജയകരമായിരുന്നു അല്ലേ?

ഉത്തരംഃ രാമകൃഷ്‌ണൻ സർക്കാർ ജീവനക്കാരനാണെന്ന്‌ മനസ്സിലായി… ഈ വിഷമം കുറച്ചുനാൾ ഉണ്ടാകും. ഒരു മാസത്തെ ശമ്പളം പൊഹപോലെയായി അല്ലേ?

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

4. സി.ജി. രാജ്‌, അബുദാബി.

ചോദ്യംഃ ആരാണ്‌ കേരളരാഷ്‌ട്രീയത്തിലെ നമ്പർ വൺ യൂദാസ്‌?

ഉത്തരംഃ കൂടെ നില്‌ക്കുന്നവരെ ഒറ്റിക്കൊടുക്കുകയും വെട്ടിനിരത്തുകയും ചെയ്യുന്ന യൂദാസ്‌മാർ ഒരുപാടുണ്ട്‌ കേരള രാഷ്‌ട്രീയത്തിൽ, എങ്കിലും തന്നെത്തന്നെ ഒറ്റിക്കൊടുക്കുന്ന ഒരേയൊരു നേതാവ്‌ പാവം എ.കെ.ആന്റണിയാണ്‌.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

5. ദിപു.കെ. നായർ, സൗദി അറേബ്യ.

ചോദ്യംഃ മലയാള ചലച്ചിത്രവേദിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താ?

ഉത്തരംഃ ഷക്കീല അന്ത്യശ്വാസം വലിച്ചുതുടങ്ങി….

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

Generated from archived content: abhimanyu.html Author: abhimanyu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English