ഇരട്ടിമധുരം

എന്റെ വല്യമ്മയ്ക്കു വേണ്ടി ഇടയ്ക്കിടക്ക് എണ്ണ കാച്ചുന്നത് കുട്ടിക്കാലത്തെ ഓര്‍മ്മകളിലൊന്നാണ്. പലതരം പച്ച-അങ്ങാടിമരുന്നുകള്‍ പലയിടത്തുനിന്നും വന്നെത്തും. അതിലൊന്ന്, ഒരു തരം വേരാനെന്നാണരിവ്, അല്പം മുറിച്ച് തന്നിട്ട് വല്യമ്മ പറയും, നന്നായി ചവച്ചരച്ചുകൊണ്ട് അതിന്റെ രുചിയറിയാന്‍. ഹായ്! ചവയ്ക്കുന്തോറും, രുചി കൂടും. മധുരം തന്നെ, പക്ഷെ ഒരു പ്രത്യേകതരം. ഇരട്ടിമധുരമെന്നായിരുന്നു അതിന്റെ പേര്. ഇന്നും ജീവിതത്തില്‍ പലതുമെനിക്ക് ഇരട്ടിമധുരം പൊലെയാണ്. ചവച്ചിറക്കുന്തോറും മധുരം കൂടുന്ന ചിലയനുഭവങ്ങള്‍. എന്തുകൊണ്ടാണിത്?

അര്‍ത്ഥങ്ങളെ സൃഷ്ടിക്കുക എന്നതാണ് മനസ്സിന്റെ നിരന്തര ജോലി. ഓരോരോ ഇന്ദ്രിയത്തിന്റെ അറിവും ഉടനടി ഒരര്‍ത്ഥത്തെ ഉണ്ടാക്കണമെന്നില്ല. അല്പം കഴിഞ്ഞ് തിരിച്ച് വന്നാല്‍ ഒരു പക്ഷെ, വിപരീതാര്‍ത്ഥം തന്നെ കണ്ടെത്തിയെന്നു വരാം. തിരിച്ചു വരാനുള്ള ഈ ശീലം വളര്‍ത്തിയെടുക്കുക എന്നതാണ് പ്രധാനം. ചില പുസ്തകങ്ങള്‍ ഇങ്ങനെയാണ്. ഓരോ തവണ വായിക്കുമ്പോഴും പുതിയ അര്‍ത്ഥങ്ങളുരുത്തിരിഞ്ഞ് വരുന്ന വാക്യങ്ങള്‍ അവയില്‍ കണ്ടെത്തിയെന്നിരിക്കും. അത്തരം ചിലവ ഇവിടെ കുറിക്കട്ടെ:

നിത്യചൈതന്യയതി: ” ഒരാരമത്തിലേക്ക് പുതുതായി പറിച്ചുനടുന്ന ഇളം ചെടി പോലെയാണ് ഒരു സ്ത്രീ ഭാര്യയാകുന്നത്. അവളില്‍ തളിരിലകളേയും പൂമൊട്ടുകളേയും വിരിയിക്കാന്‍ കഴിയുക എന്നതാണ് ഭര്‍ത്താവിനുണ്ടായിരിക്കേണ്ട കലാവൈഭവം. ആ കലയറിയാത്തവര്‍ തന്റെ പൂന്തോട്ടത്തില്‍ പൂവില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല.” ഇതോര്‍ത്താണ് ഓരോ പിണക്കവും ഞാന്‍ അതിജീവിക്കുക.

ലെവിനാസ്: “എത്ര സൗന്ദര്യമുണ്ടെന്ന് പറഞ്ഞാലും ജീവിതത്തെപ്പറ്റി ഒരല്പമെങ്കിലും സാര്‍വ്വലൗകീകബോധമില്ലെങ്കില്‍, ഒരു സ്ത്രീ ബഹുമാനിതയാവുന്നില്ല, ഭര്‍ത്താവിന്റെ മുമ്പില്‍ പോലും.”

“ജീവിതകാലം മുഴുവന്‍ പഠിക്കാനുള്ളതല്ല. പഠിച്ചത് ജീവിക്കുമ്പോഴാണ് ജീവിതം സഫലമാകുന്നത്.”

“ഞാനടുത്തു നില്‍ക്കെ, ‘എനിക്കാരുമില്ല’ എന്നൊരാള് പറയുന്നെങ്കില്‍, ഞാന്‍ പരത്തുന്നത് പ്രകാശമല്ല, ഇരുട്ടാണ്.”

ബാലാമണിയമ്മ: “ഏറ്റവും നല്ല കവിത എഴുതപ്പെട്ടതല്ല, ജീവിക്കപ്പെട്ടതാണ്.” ഓരോ കവിതാസമാഹാരം കയ്യിലെത്തുമ്പോഴും ഇതാണ് ഞാനോര്‍ക്കാറ്. ഈ രചയിതാവ് കവിത ജീവിക്കുകയും ഭാഷ പഠിക്കുകയും ചെയ്തിരുങ്കില്‍ എന്നാശിക്കുകയും ചെയ്തിട്ടുണ്ട്.

അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ച് ഒരുവിചാരവും സാധ്യമല്ല. എത്ര പുസ്തകം വായിച്ചാലും പ്രഭാഷണങ്ങള്‍ കേട്ടാലും, ധ്യാനത്തില്‍ പങ്കെടുത്താലും, ആത്മാവിനുപകരിക്കുന്ന അറിവുണ്ടാകണമെങ്കില്‍ അത് ഉള്ളില്‍ നിന്ന് തന്നെ വരണം. ജീവന്‍ അനശ്വരമാണെന്നും, അത് എല്ലാറ്റിലും ഒന്നാണെന്നും, അതറിയുകയാണ് ദൈവീകത അല്ലെങ്കില്‍ അശ്വര്യസ്പര്‍ശം എന്നുമൊക്കെ ഓരോരുത്തരും തനിയെ കണ്ടെത്തേണ്ട സത്യങ്ങളാണ്. ദൈവം അതാ മുകളിലുണ്ട്, എല്ലം കാണുന്നുണ്ട്, ദൈവത്തെ ഭയക്കണം, സ്നേഹിക്കണം എന്നൊക്കെ എത്ര തവണ നാം കേട്ടിട്ടുണ്ട്. ജീവിതത്തെപ്പറ്റി ഏതോ ഒരനിശ്ചിതത്ത്വവും ഭയവും സൃഷ്ടിക്കാനല്ലാതെ എന്തെങ്കിലും സ്ഥായിയായ മാറ്റം അതുകൊണ്ട് ജീവിതത്തില്‍ വന്നിട്ടുണ്ടോ? സത്യസന്ധമായി സ്വയം നിരീക്ഷിച്ചിട്ടു പറയുക, ഉണ്ടോ? എന്നാല്‍ നേരേ മറിച്ച്, കാണുന്നതിലെല്ലാം നമ്മോടു പ്രതികരിക്കുന്ന എന്തുണ്ട്, അതു നമ്മെ സന്തോഷിപ്പിക്കുന്നതിനുള്ളതാണ്; നമുക്ക് സൗന്ദര്യമായി പ്രത്യക്ഷപ്പെടുന്നതെന്തോ, ആനന്ദം തരുന്നതെന്തോ, അതു തന്നെയാണ് ദൈവപ്രഭാവത്തിന്റെ മിന്നലാട്ടങ്ങള്‍ എന്ന് സ്വയം നിരീക്ഷിച്ചിട്ടു പറയുക, ഉണ്ടോ? എന്നാല്‍ നേരേ മറിച്ച്, കാണുന്നതിലെല്ലാം നമ്മോടു പ്രതികരിക്കുന്ന എന്തുണ്ട്, അതു നമ്മെ സന്തോഷിപ്പിക്കുന്നതിനുള്ളതാണ്; നമുക്ക് സൗന്ദര്യമായി പ്രത്യക്ഷപ്പെടുന്നതെന്തോ, ആനന്ദം തരുന്നതെന്തോ, അതു തന്നെയാണ് ദൈവപ്രഭാവത്തിന്റെ മിന്നലാട്ടങ്ങള്‍ എന്ന് സ്വയം ചിന്തിച്ചും അനുഭവിച്ചും തുടങ്ങുമ്പോള്‍ ജീവിതത്തില്‍ പച്ചപ്പുണ്ടാകുന്നു. അപ്പോള്‍ ദൈവമൊരു നിത്യസാനിധ്യമായിത്തീരുന്നു. പള്ളികളിലും പ്രാര്‍ത്ഥനക്കൂട്ടങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും വിശ്വാസികള്‍ മുട്ടിവിളിക്കുമ്പോള്‍ മാത്രം ചെവികൊടുക്കുന്ന ഒരു പുരുഷസത്തായിട്ടല്ല, മറിച്ച് ഓരോ നിമിഷവും നമ്മോടിടപെടുന്ന അല്ല്ങ്കില്‍ നാമിടപെടുന്ന കൊച്ചു കാര്യങ്ങളിലാണ് ദൈവം തന്റെ സ്നേഹസാനിദ്ധ്യമറിയിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോള്‍, സംഗതിയാകെ മാറുന്നു. പിന്നെ എവിടെയും വെളിച്ചമാണ് കാണാനാവുക. അതോടെ, സ്വര്‍ഗവും നരകവും നമ്മെ അലട്ടുന്ന വിഷയങ്ങളേ അല്ലാതാകും.

ഇവിടെ ഒരു വലിയ യുക്തി ഒളിഞ്ഞിരിപ്പുണ്ട്. പ്രകൃതിയില്‍ നിന്ന് വ്യത്യസ്തമായ വ്യക്തിപ്രഭാവത്തോടെ മാറിനില്‍ക്കുന്ന ഒരു സത്തയാണ് ദൈവമെങ്കില്‍, എല്ലാ സൃഷ്ടിയും അതോടെ അര്‍ത്ഥശൂന്യമാണ്. കാരണം, ദൈവത്തില്‍ നിന്ന് വേറിട്ടുള്ളതിനൊക്കെ അസ്തിത്വം കിട്ടുന്നത് എവിടെ നിന്ന്, അത്തരം അസ്തിത്വങ്ങള്‍ എന്തിന് വേണ്ടി എന്നമ്മ് മറ്റുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടിവരും. അതൊരിക്കലും മനുഷ്യബുദ്ധിയില്‍ ഒതുങ്ങുന്ന സംഗതിയേ അല്ല. അദ്വൈതമെന്ന വേദാന്തപാഠത്തിന്റെ പൊരുള്‍ അതാണ്.

Generated from archived content: essay.html Author: a_ayyappan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English