പട്ടികജാതി വികസന വകുപ്പ് സാഹിത്യ ശില്‍പ്പശാല

images-2

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവരുടെ സാഹിത്യാഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ഗവാസനയെ പരിപോഷിപ്പിക്കുന്നതിനുമായി പട്ടികജാതി വികസന വകുപ്പ് സാഹിത്യ ശില്‍പ്പശാല സംഘടിപ്പിക്കുന്നു.
18 വയസ്സിനു മുകളിലുള്ള, സാഹിത്യാഭിരുചിയുള്ള, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മറ്റു വിഭാഗത്തില്‍ പെട്ട അഞ്ചു പേരെയും ശില്‍പ്പശാലയില്‍ പങ്കെടുപ്പിക്കും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, അപേക്ഷകന്റെ പ്രസിദ്ധീകരിച്ച /പ്രസിദ്ധീകരണ യോഗ്യമായ ഒരു സാഹിത്യസൃഷ്ടി എന്നിവ സഹിതം ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തില്‍ 25-ന് വൈകുന്നേരം അഞ്ചിനു മുമ്പായി നല്‍കണം. അപേക്ഷാ ഫോറം പട്ടികജാതി വികസന വകുപ്പിന്റെ www.scdd.kerala.gov.in എന്ന വെബ് സൈറ്റിലും ചീഫ് പബ്ലിസിറ്റി ഓഫീസിലും ലഭ്യമാണ്. ഫോണ്‍: 0471 2737218, ഇ-മെയില്‍ -cposcdd@gmail.com.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English