തിരിച്ചുകിട്ടാത്ത ചരിത്രം

സംസ്ഥാനം കണ്ടതിൽ വെച്ചേറ്റവും പ്രഹര ശേഷി കൂടിയ പ്രളയത്തിൽ മനുഷ്യ ജീവനുകൾക്കൊപ്പം തന്നെ കേരളത്തിൽ വിലപ്പെട്ട പല രേഖകളും  നഷ്ടപ്പെട്ടിട്ടുണ്ട്. പുസ്തകങ്ങളുടെ നാശം അതിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ്.100 വർഷത്തിലധികം പഴക്കമുള്ള ചേന്നമംഗലം ലൈബ്രറി അടക്കം നിരവധി പുസ്തകശാലകൾ നാശത്തിന്റെ വക്കിലായി.ലക്ഷക്കണക്കിന് ലൈബ്രറികളിലെ പുസ്തകങ്ങളാണ് വെള്ളത്തിൽ നാശമായത്.1934ൽ പ്രവർത്തനം തുടങ്ങിയ ചേന്നമംഗലം പുസ്തകശാലയിലെ 12000ത്തോളം പുസ്തകങ്ങളാണ് നഷ്ടമായത്.

ചരിത്രം ഉറങ്ങുന്ന പല പുസ്തകങ്ങളും ഇവിടെ നിന്നും നഷ്ടപ്പെട്ടു. വെള്ളപ്പൊക്കത്തിൽ ജീവൻ രക്ഷിക്കാൻ ഓടുന്നതിനിടയിൽ പുസ്തകങ്ങളുടെ കാര്യം നോക്കാൻ പറ്റിയില്ലെന്നു ആണ് മിക്ക പുസ്തകപ്രേമികളും പറയുന്നത്. സന്നദ്ധ പ്രവർത്തകർ വീടുകൾ വൃത്തിയാക്കുന്നതിനൊപ്പം പുസ്തകശാലകളും വൃത്തിയാക്കുന്നുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English