കുനിഞ്ഞ ശിരസ്സുകൾ

kunjinja

കുനിഞ്ഞ ശിരസ്സുകൾക്കറിയുമോ
മേലേ ആകാശത്ത്
കാർമേഘങ്ങൾ ഉരുണ്ടുകൂടി
സൂര്യപ്രകാശം തടഞ്ഞു നിർത്തുന്നത്?
ചുറ്റും കട്ടിയുള്ള
വൻമതിലുകൾ
നിർമ്മിക്കപ്പെടുന്നത്?
അടച്ചിട്ട ജാലകങ്ങൾക്കപ്പുറം
മുഴങ്ങുന്ന ദീനരോദനങ്ങൾ?
താഴെ കാലിനടിയിലെ
മണ്ണൊലിച്ച് കടൽ കടന്ന് പോകുന്നത്?
മുകളിൽ ചിലന്തികൾ
പുതിയ തരം വലകൾ
നെയ്തെടുക്കുന്നത്?
മനസ്സുകൾക്കിടയിൽ
സമുദ്രങ്ങൾ രൂപപ്പെടുന്നത്?
കൈയ്കാലുകളിൽ
ചങ്ങലകൾ മുറുകുന്നത്‌?
നാവിന്റെ ചലനശേഷിയും
തൊണ്ടയുടെ ശബ്ദവും
അലിഞ്ഞില്ലാതാവുന്നത്?
ചൂണ്ടുവിരലിനും പെരുവിരലിനും
അസ്ഥി നഷ്ടപ്പെട്ടത്?
കുനിഞ്ഞ ശിരസ്സുകൾക്കറിയുമോ
നിവർന്നിരുന്ന നട്ടെല്ലുകൾ
അർധ വൃത്താകാരം പൂണ്ടത്?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English