കുഞ്ചൻ നമ്പ്യാരുടെ ജീവിതം സിനിമയാകുന്നു

 

മലയാള കവിതയെ വ്യതസ്ത തുറസ്സുകളിലേക്ക് നയിച്ച കവി കുഞ്ചൻ നമ്പ്യാരുടെ ജീവിതം സിനിമയാകുന്നു. മലയാള സിനിമയിൽ നിരവധി ക്ലാസിക് സിനിമകൾ ഒരുക്കിയ ഹരിഹരനാണ് പഴശിരാജയ്ക്ക് ശേഷം വീണ്ടും ഒരു ബിഗ് ബഡ്ജറ്റ് ക്ലാസിക് ചിത്രവുമായി എത്തുന്നത്. മലയാളി നമ്പ്യാരെ വേണ്ട രീതിയിൽ ആദരിക്കുകയോ തിരിച്ചറിയുകയോ ചെയ്തിട്ടില്ലെന്നാണ് സംവിധായകന്റെ അഭിപ്രായം. ഇതിന് ഒരു പരിഹാരം എന്ന നിലയിലാണ് സിനിമ ഒരുക്കുന്നത്.

കുഞ്ചൻ നമ്പ്യാരുടെ ജീവിതമാണ് ഹരിഹരൻ വെള്ളിത്തിരയിലെത്തിക്കുന്നത്. ഗാന രചയിതാവും മലയാള സർവകലാശാല മുൻ വൈസ് ചാൻസലറുമായ കെ.ജയകുമാറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നമ്പ്യാരുടെ ജീവിതകാലവും അമ്പലപ്പുഴ ക്ഷേത്രവുമായുള്ള ബന്ധവും എല്ലാം സിനിമയിൽ കടന്നു വരും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English