കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ: ഹയര്‍ സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പ്രസംഗവീഡിയോ മത്സരം

കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും നേരെ ഭരണകൂടങ്ങളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ പതിനാറുകാരിയായ സ്വീഡിഷ് പാരിസ്ഥിതികപ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിന്റെ പ്രസംഗം അടുത്തിടെ ലോകം ശ്രദ്ധിച്ച ഒന്നായിരുന്നു. പാരിസ്ഥിതികസംരക്ഷണം മുന്‍നിര്‍ത്തിയുള്ള ഗ്രെറ്റയുടെ ലോകപ്രശസ്തമായ പ്രസംഗത്തിന്റെ വീഡിയോകള്‍ നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാവില്ലേ? അതുപോലെ നിങ്ങള്‍ക്കും പറയാനില്ലേ?

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പ്രസംഗവീഡിയോ മത്സരം സംഘടിപ്പിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് നിങ്ങള്‍ക്ക് പറയാനുള്ളത് ഒരു മിനുട്ടുള്ള വീഡിയോയായി ചിത്രീകരിച്ച് ഞങ്ങള്‍ക്കയച്ചു തരൂ. മികച്ച പ്രസംഗങ്ങള്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യുന്നു. കൂടാതെ മികച്ച പ്രസംഗകരെ കണ്ടെത്തി ആകര്‍ഷകമായ സമ്മാനങ്ങളും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അവര്‍ക്കായി ഒരു പ്രത്യേക സെഷനും ഒരുക്കുന്നു.

നിബന്ധനകള്‍

1. ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള പ്രസംഗത്തിന്റെ സെല്‍ഫി വീഡിയോകളായിരിക്കണം മത്സരത്തിലേക്ക് അയക്കേണ്ടത്. ഒരു വ്യക്തിയുടെ ഒന്നിലധികം വീഡിയോകള്‍ സ്വീകാര്യമല്ല.

2. വീഡിയോയില്‍ പ്രസംഗത്തിനൊപ്പം മറ്റ് ഇഫക്ടുകളോ സംഗീതമോ ചേര്‍ക്കാന്‍ പാടില്ല.

3. ഹയര്‍ സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തിലേക്ക് എന്‍ട്രികള്‍ അയയ്ക്കാം.

4. എന്‍ട്രികള്‍ക്കൊപ്പം വിദ്യാര്‍ത്ഥിയുടെ പേര്, വയസ്സ്, സ്‌കൂള്‍, മേല്‍വിലാസം, ഇമെയില്‍ വിലാസം എന്നിവയും ഉള്‍പ്പെടുത്തണം

5. competitions@keralalitfest.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് എന്‍ട്രികള്‍ അയയ്ക്കാവുന്നതാണ്.

6. വിജയികളെ തെരഞ്ഞെടുക്കുന്ന പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.

എന്‍ട്രികള്‍ ലഭിക്കേണ്ട അവസാനതീയതി: നവംബര്‍ 20

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English