കിളിമാനൂര്‍ മധു അന്തരിച്ചു

 

 

 

 

കിളിമാനൂരിലെ വണ്ടന്നൂരില്‍ ഇളയിടത്തു സ്വരൂപത്തിലെ കുന്നുമ്മേല്‍ രാജാക്കന്മാരുടെ ഈഞ്ചിവിളയില്‍ 1952 ല്‍ ജനനം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം. ജേണലിസത്തില്‍ യോഗ്യത നേടി. 1988 മുതല്‍ ദേശീയ അന്തര്‍ദ്ദേശീയ കവിസമ്മേളനങ്ങളില്‍ മലയാള കവിതയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ”എഴുത്തുകാരും നദികളും” എന്ന വിഷയത്തില്‍ പഠനം. റഷ്യന്‍ നോവലിസ്റ്റ് ടര്‍ജീനീവിന്റെ പിതാക്കന്മാരും പുത്രന്മാരും സംക്ഷിപ്ത വിവര്‍ത്തനം, ലോര്‍ക്കയുടെ ജര്‍മ, പരശുറാം രാമാനുജന്റെ ഹേ പരശുറാം എന്നീ നാടകങ്ങളും പരിഭാഷപ്പെടുത്തി. കേരളത്തിലെ പ്രമുഖ 78 നാടന്‍ കലാരൂപങ്ങള്‍ 15 സി ഡികളിലായി കേന്ദ്ര സാംസ്‌കാരിക വകുപ്പിനുവേണ്ടി നിര്‍മ്മിച്ചിട്ടുണ്ട്. സമയതീരങ്ങളില്‍, മണല്‍ ഘടികാരം, ഹിമസാഗരം, ചെരുപ്പുകണ്ണട, ജീവിതത്തിന്റെ പേര്, കുതിര മാളിക എന്നീ കവിതാസമാഹാരങ്ങള്‍. യാത്രയും ഞാനും പ്രണയത്തിലെപ്പോഴും (യാത്രാക്കുറിപ്പുകള്‍).പൊതു ദർശനം തിരുവനന്തപുരം പട്ടം പ്രൊഫ .ജോസഫ് മുണ്ടശേരി ഹാളിൽ. ഇന്ന് പകൽ 2.30 ന്
സംസ്കാരം വൈകുന്നേരം5.30 ശാന്തികവാടത്തിൽ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English