കേന്ദ്ര സംഗീതനാടക അക്കാ‌ഡമി അവാർഡ്

11222-9324-dr-k-omanakutty-amma-profile-biography

കർണാടക സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയും കഥകളി കലാകാരൻ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനും കേന്ദ്ര സംഗീതനാടക അക്കാ‌ഡമി അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടു.

ആകെ 43 പേർക്കാണ് 2016ലെ കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡ് പ്രഖ്യാപിച്ചിട്ടുള്ളത്. ജെ. വൈദ്യനാഥൻ (മൃദംഗം), നീല രാംഗോപാൽ (കർണാടക സംഗീതം), ഗീത ചന്ദ്രൻ (ഭരതനാട്യം), വി. ഗിരീശൻ (നാടകം) എന്നിവരും പട്ടികയിലുണ്ട്. ഒരു ലക്ഷം രൂപയും താമ്രപത്രവും അംഗപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അരവിന്ദ് പരീഖ്, ആർ. വേദവല്ലി, രാംഗോപാൽബജാജ്, സുനിൽ കോത്താരി എന്നിവർക്ക് അക്കാഡമി ഫെലോഷിപ്പ് നൽകും. ഫെലോഷിപ്പിന് അർഹരായവർക്ക് മൂന്ന് ലക്ഷം രൂപയാണ് സമ്മാനിക്കുക.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English