റിവോൾവർ

ഷോപ്പിംഗ്‌ കോംപ്ലക്‌സിൽ നിന്നിറങ്ങുമ്പോൾ അവന്റെ ശാഠ്യം മുറുകി. “ച്ച, നിച്ചൊരു കളിപ്പാട്ടം വേണം.” അയാൾ ശ്രദ്ധിക്കാതെ അവന്റെ കൈപിടിച്ച്‌ പടികളിറങ്ങി. “ച്ചാ, നിച്ചൊരു കളിപ്പാട്ടം…”പിന്നെ അയാൾ ചോദിച്ചു “എന്തു കളിപ്പാട്ടമാ മോനേ?”

മോഡേൺ ആർട്ടിനെ ഓർമ്മിപ്പിക്കുന്ന വൈവിധ്യമാർന്ന സ്‌റ്റാൻഡിൽ തൂങ്ങി അന്തരീക്ഷത്തിൽ വട്ടം കറങ്ങുന്ന കളിസാധനങ്ങളിൽ അവന്റെ കണ്ണുകൾ അല്‌പനേരം ഒട്ടിപ്പിടിച്ചു. പൊടുന്നനെ അവൻ പറഞ്ഞു. “ഒരു റിവോൾവർ.”

“എന്തിനാ മോനെ റിവോൾവർ തന്നെ.”

“വെടിവച്ചാൻ.”

“ആരെ?”

“ച്ചനെത്തന്നെ.”

അയാൾ ഞെട്ടി. “ന്തിനാ മോനെ അച്‌ഛനെ വെടിവെക്കുന്നേ?”

“നിച്ചു ഫ്രീഡം കിട്ടും.”

അയാൾ വീണ്ടും ഞെട്ടി.

Generated from archived content: story2_nov.html Author: ms_jaleel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English