എഴുതേണ്ട കവിതകളെല്ലാം എഴുതികഴിഞ്ഞ ഒരു കാലത്തെയാണ് പുതിയ കവികൾ നേരിടുന്നത്. ഒഴിഞ്ഞ പേജിൽ, ആരും കേൾപ്പിക്കാത്ത ഒച്ച കേൾപ്പിക്കാനുളള തീവ്രമായ ശ്രമങ്ങളാണ് നമുക്കാവശ്യം. മികച്ച രചനകൾ ഇക്കാലത്തും ഉണ്ടാവുന്നുണ്ട്. വായനക്കാരിൽ നല്ലൊരു ഭാഗം മനസ്സുകൊണ്ട് വളരെ പ്രാചീനരാണ് എന്നത് പുതിയ കവിത വേണ്ടത്ര മനസ്സിലാക്കപ്പെടാതെ പോകാൻ കാരണമാണ്. എഴുത്തുകാരനോളം സംവേദനക്ഷമത വായനക്കാർക്കുണ്ടാകുന്നില്ലെങ്കിൽ, സൃഷ്‌ടി പരാജയമെന്ന് വിലയിരുത്താൻ പാടില്ല. പുതിയ രചനകളെ അടയാളപ്പെടുത്തേണ്ട ലിറ്റിൽ മാഗസിനുകളിൽ നല്ലൊരു ഭാഗവും നരച്ച പാട്ടുകൾ പാടുന്ന ഗ്രാമഫോണുകളാണയി നിൽക്കുന്നുവെന്നതാണ് ഖേദകരം. നിരൂപണം-ഇന്ന് എടുത്താത്ത നാണയമാണ്. അത് സാഹിത്യത്തിന് ഗുണകരമാണെന്ന് പറയുക വയ്യ!
Generated from archived content: essay2-feb.html Author: manoj_katambilly
Click this button or press Ctrl+G to toggle between Malayalam and English