കാറ്റിന്റെ പ്രണയം

 

images-1

ഞാൻ നിന്നെ സ്നേഹിച്ചോട്ടെ ”
പതുങ്ങിയെത്തിയ
ഇളം കാറ്റ്
മന്ദസ്മിതം തൂകി നിന്ന
നിലവിനോട് ചോദിച്ചു.
“എനിക്ക് നിന്റേതു
മാത്രമാകുവാൻ പറ്റില്ല ,
ഞാൻ എല്ലാവരെയും
പുൽകി നിൽക്കുന്നു ”

അങ്ങനെ
ഇന്നും കാറ്റ്
നിലാവിന്റെ
സ്നേഹം തേടി
അലയുന്നു,
സ്നേഹഭാവത്തോടെ
ഒരു തലോടൽ പോലെ .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമന്ത്രം
Next articleമഴ
ബിനു ഇടപ്പാവൂർ
പത്തനംതിട്ട ജില്ലയിലെ ഇടപ്പാവൂർ എന്ന ഗ്രാമത്തിൽ ബാലചന്ദ്രൻ നായരുടെയും രാധാമണിയുടെയും മകനായി ജനനം. പി ജി പഠനത്തിന് ശേഷം കുവൈറ്റിൽ ജോലി ചെയ്യുന്നു.ഓൺലൈൻ മാധ്യമങ്ങളിൽ (സത്യം ഓൺലൈൻ , മലയാളീവിഷൻ , മനസ് ) സ്ഥിരം എഴുതുന്നു .ഭാര്യ ദിവ്യ , മക്കൾ : ഗൗരി, വേദിക . Email : binukumarn@gmail.കോം. whatsup :+96551561405

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English