വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദി: നവതി പുരസ്‌കാരം കഥകളി നടന്‍ കലാമണ്ഡലം ഗോപിക്കും പ്രഭാവർമയ്ക്കും ഇന്ന് സമ്മാനിക്കും

 

വയലാർ  രാമവര്‍മ്മ സാംസ്‌കാരികവേദി കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിവരുന്ന വയലാര്‍ നവതി ആഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ നവതി പുരസ്‌കാരങ്ങള്‍ക്ക് പ്രശസ്ത കഥകളി നടന്‍ കലാമണ്ഡലം ഗോപിയേയും കവി എന്‍. പ്രഭാവര്‍മ്മയെയും തിരഞ്ഞെടുത്തു.

11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മാര്‍ച്ച് 18-ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കുമെന്ന് സാംസ്‌കാരികവേദി സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍, പ്രസിഡന്റ് കെ.ചന്ദ്രിക, വൈസ് പ്രസിഡന്റ് ഡോ.ശ്രീവത്സന്‍ നമ്പൂതിരി എന്നിവര്‍ അറിയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English