വെളളപ്പൊക്കം ഇല്ലാതാക്കിയത് ഒരു കൂട്ടം വിദ്യാർത്ഥികളുടെ വിയർപ്പ്

പ്രളയം കൊണ്ടുപോയ രചനകൾക്കായി തേങ്ങി ഒരു പറ്റം വിദ്യാർഥികൾ. പെരിയാർ കരകവിഞ്ഞ് ഒഴുകിയതു മൂലം ഉണ്ടായ കനത്ത വെളളപ്പൊക്കം ഇല്ലാതാക്കിയത് ഒരു കൂട്ടം വിദ്യാർത്ഥികളുടെ ചിത്ര രചനകളും , അവരുടെ സ്വപ്നങ്ങൾ സ്വരൂ കൂട്ടിയ ക്ലാസ്മുറികളുമാണ് .കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾക്കാണ് നികത്താനാകാത്ത നഷ്ടം സംഭവിച്ചിരിക്കുന്നത്. ഇവിടെ സൂക്ഷിച്ചിച്ചിരുന്ന വൻ ചിത്ര ശേഖരണവും പൂർണ്ണമായി നശിച്ചിരിക്കുകയാണ്. സംസ്കൃത സർവകലാശാലയുടെ വൻശേഖരത്തിൽപ്പെട്ട പൂർവ്വ വിദ്യാർത്ഥികളുടെയടക്കം ചിത്രങ്ങൾ വെളളംകൊണ്ടുപോയി.പലരുംഎക്‌സിബിഷനുകളിലടക്കം പ്രദർശിപ്പിക്കാൻ വച്ചിരുന്ന ചിത്രങ്ങളാണ്നഷ്ടപ്പെട്ടിരിക്കുന്നത്. സർവകലാശാലക്ക് ഏകദേശം ഏഴു കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തൽ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English