ജാലകം

എന്തിനെന്നറിയില്ല ജാലക വാതിലിൽ

ഒളികണ്ണാലെന്നെ നീ നോക്കിനിൽപ്പൂ

ചുണ്ടിലെ പൂനിലാ പുഞ്ചിരിയെന്റെ

കണ്ണിനു കൗതുകമേകിടുന്നു

കൺമുനയാലുളള കടാക്ഷം കൊണ്ടെന്റെ

അടിമുടിയാകെ തരിച്ചിടുന്നു

കടിച്ചു കശക്കി ചുവപ്പിക്കും നിൻചുണ്ടിൽ

ചുംബനമേകുവാൻ തോന്നിടുന്നു

യൗവ്വനമൊട്ടിൽ തുടിപ്പുകളെന്റെ

അകതാരിൽ മോഹമുണർത്തിടുന്നു

നിൻ മനോഗതി എങ്ങനെയറിയും

പ്രായത്തിൻ ലീലകളാണോ

മോഹത്തിൻ ദാഹമാണോ.

Generated from archived content: poem5_dece27_05.html Author: v_c_shaji

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English