രാത്രിയിൽ പെയ്‌ത മഴ

നിശബ്‌ദമാം ഒരു രാത്രിയിൽ

ഞാൻ നിദ്രയിലേക്കു തെന്നി

വീഴും മുമ്പേ അവനെത്തീ

തൊട്ടുണർത്തീയെന്നെ ആ

കുസൃതിക്കാരനാം മഴ; കുളിരുമഴ

മനസിലേക്കൊരു കുളിർതെന്നൽ വീശി

എത്തി പോയവൻ

ഇടിയുടെ നാദം ചെവിയിൽ

കേൾക്കെ ഞെട്ടിയുണർന്നു ഞാൻ

കണ്ണുചിമ്മി നിൽക്കും താരം

മെല്ലെ കണ്ണടച്ചു

വിളിച്ചുണർത്തിയില്ലെ എന്നെ നീ?

എൻ മനസിനെ കിടിലം കൊള്ളിച്ചവൻ

വീണ്ടുമെത്തിയെൻ ജനാലക്കരികിൽ

അമ്മയെന്നെ വാരി പുണർന്നു

ആ നെഞ്ചകത്തിന്റെ ചൂടിൽ ഞാനുറങ്ങി.

Generated from archived content: poem1_mar26_11.html Author: swetha_s_thottakkara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English