മാളു

ഒരിടത്തൊരിടത്ത്‌ മാളു എന്നു പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവളുടെ അച്ഛനും അമ്മയും അവൾ ചെറുതായിരിക്കുമ്പോൾ തന്നെ മരിച്ചുപോയി. അവൾ അമ്മായിയുടെ കൂടെയാണ്‌ താമസിക്കുന്നത്‌. അമ്മായി ഒരു ദുഷ്ട ആയിരുന്നു. അവർ മാളുവിനെ വളരെയധികം കഷ്ടപ്പെടുത്തി. അങ്ങനെ ഒരുദിവസം മാളു വീടുവിട്ടു പോകാൻ തീരുമാനിച്ചു. അവൾ ആരെയും കാണാതെ വീട്ടിൽ നിന്നും ഓടിപ്പോയി. അവൾ ഓടിയോടി ചെന്നത്‌ അപ്പക്കാരി അമ്മിണിയുടെ വീട്ടിലാണ്‌ അവർക്കു മക്കളുണ്ടായിരുന്നില്ല. അവർ മാളുവിന്‌ അപ്പം തിന്നാൻ കൊടുത്തു. അവൾ അപ്പം തിന്നശേഷം അമ്മിണിയോട്‌ കാര്യങ്ങളെല്ലാം പറഞ്ഞു. മക്കളില്ലാതിരുന്ന അമ്മിണിക്ക്‌ ഇതു കേട്ടപ്പോൾ ദുഃഖം തോന്നി. അവർ മാളുവിനെ ആശ്വസിപ്പിച്ചു. അവളെ കൂടെ താമസിപ്പിച്ചു. പിന്നീട്‌ മാളുവും അമ്മിണിയും സുഖമായി ജീവിച്ചു.

Generated from archived content: story1_mar5_07.html Author: saranya_pd

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English