പരശുറാം എക്‌സ്‌പ്രസ്‌

പത്താക്ലാസിലെ പരീക്ഷാഫലം പുറത്തുവന്നപ്പോൾ കെടാമംഗലത്തെ അമാലസംഘത്തിൽപ്പെട്ട രമേശൻ തോറ്റവാർത്ത നാട്ടിലെങ്ങും പാട്ടായി. അറിയപ്പെടുന്ന ആയുർവേദ വൈദ്യന്റെ മകനും നന്നായി പഠിക്കുകയും ചെയ്യുന്നതുമായ രമേശൻ നല്ല നിലയിൽ പാസാകും എന്നാണ്‌ കതുരിയിരുന്നത്‌. എന്തിനുപറയുന്നു. സംഗതി കുളമായി. ഇനി എങ്ങനെ ആളുകളുടെ മുഖത്തുനോക്കും? ചിന്തകൾ കാടുകയറി, ഒടുക്കം രമേശൻ നാടുവിടാൻ തീർച്ചയാക്കി. രമേശന്റെ അച്ഛന്റെ വൈദ്യശാലയിൽ പച്ചമരുന്നെടുത്തുകൊടുക്കുന്ന ജയദേവനെയും ഒളിച്ചോട്ടത്തിൽ കക്ഷിചേർത്തു. അന്നുച്ചക്ക്‌, രണ്ടുപേരും ആലുവയിൽ നിന്നും പരശുറാം എക്‌സ്‌പ്രസിൽ മംഗലാപുരത്തേക്ക്‌ തിരിച്ചു ട്രെയിനിൽ ആദ്യമായി യാത്രചെയ്യുന്നതിന്റെ കൗതുകം ആദ്യമൊക്കെ ഉണ്ടായിരുന്നെങ്കിലും സമയം മൂന്നോട്ടുനീങ്ങവെ ജയദേവന്‌ ആധിയായി. ജയദേവൻ ആലോചിച്ചു. ഇഞ്ചി ഉണങ്ങുന്നത്‌ കഷായച്ചൂക്കാവാൻ, മരുന്നിന്‌ പ്രയോജനപ്പെടാത്ത ആട്ടിൻകാട്ടം വെറുതെ എന്തിന്‌ ഉണങ്ങണം.

സൂര്യൻ കടലിൽ ചെമ്പട്ടുവിരിക്കുന്നേരം തീവണ്ടി കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തി, പത്ത്‌മിനിട്ട്‌ വ്റ്റിംഗ്‌ ഉണ്ട്‌. രണ്ട്‌പേരും ഓരോ ചായകുടിച്ചു ജയദേവൻ പ്ലാറ്റ്‌ഫോമിൽ ഇറങ്ങി. വണ്ടി വിടാറായി. ജയദേവൻ രമേശനോടു പറഞ്ഞു. ‘എടാ, ഇനി ഞാൻ വരുന്നില്ലൃ നീ പൊയ്‌ക്കോ’

എന്താ കാര്യം? രമേശന്റെ ചോദ്യം.

‘അ……………അ……………….അമ്മ പിണങ്ങും ജയദേവന്റെ നിഷ്‌കളങ്കതയും ഭീതിയും നിറഞ്ഞ ഉത്തരം പൂർത്തിയകും മുമ്പേ രമേശനേയും വലിച്ചുകൊണ്ട്‌ പരശുറാം എക്‌സ്‌പ്രസ്‌ മംഗലാപുരത്തേക്ക്‌ കുതിച്ചു.

Generated from archived content: story1_april21_09.html Author: r_n_hometr

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English