മിഠായി

പലവർണത്തിൽ പല രൂപത്തിൽ

സുലഭം കാണാം – നഗരത്തിൽ

പേരറിയാമോ? രുചിയാണെങ്കി-

ലേറെ മധുരം – കേട്ടോളൂ!

കടകളിൽ ഞങ്ങളെത്തും വേളയി-

ലുടമകൾ കാട്ടും വാത്സല്യം

ചില്ലിൻ ഭരണികളാണു വസിക്കാൻ

ചൊല്ലാമല്ലോ-പരമസുഖം

കുട്ടികൾ തേടി വരുന്നുണ്ടു പ്രിയ-

പ്പെട്ടവരാണവർ ഞങ്ങൾക്കു

കാശുമുടക്കി വാങ്ങിത്തിന്നാൻ-

വാശിപിടിക്കുമവരെന്നും.

Generated from archived content: poem11_apr28_07.html Author: nanappan_manjapra

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English