നീ വരു

കണ്ണു തേടും പൊങ്കനിയായ് വാ
കാതു കാക്കും തേന്മൊഴിയായ് വാ
മണ്ണു തേടും മഴയേ നീ വാ
വിണ്ണിലമ്പിളിയായി നീ വാ
പൂവു തേടും പൊന്വസന്തം
വണ്ടു തേടും മകരന്ദം
മനസു തേടും മഴവില്ലേയെന്‍
പ്രണയ നഭസില്‍ നീ തെളിയു
കണ്ണാരം പൊത്തും കാറ്റേ
കണ്മണിയേ കണ്ടോപ്പ് നീ?
കള്ളിയവള്‍ ചൊന്നൊരു കാര്യം
മെക്ലെയൊന്നു ചൊല്ലാമോ?
മിന്നുന്ന തരിവളയാലേ
കൊഞ്ചുന്ന കൊലുസാലേ
എന്‍ കാതില്‍ ചൊല്ലാനവളി
ന്നെന്തോ പറഞ്ഞില്ലേ?
പ്രണയാഞ്ജനമെഴുതും മിഴികല്‍
എന്നെത്തിരഞ്ഞില്ലേ?
കാല്‍ നഖം കൊണ്ടവളെഴുതിയ
പ്രേമദൂതു കണ്ടോ നീ?
ആറ്റുവഞ്ചിപ്പൂക്കളുതിരും
പുഴയോരത്തവളിന്ന്
വിധുരയായെന്നോര്‍മ്മകളില്‍
മുഴുകിയിരിപ്പുണ്ടോ?

Generated from archived content: poem1_july10_12.html Author: manju-thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English