വാരഫലം ഫെബ്രുവരി 15 മുതല്‍ 21 വരെ

അശ്വതി

തൊഴില്‍ തേടുന്നവര്‍ക്ക് ടെസ്റ്റുകളിലും പരീക്ഷകളിലും വിജയിക്കാനാകും. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള വഴി തെളിയും. മംഗളകര്‍മ്മങ്ങളിലും സത്കര്‍മ്മങ്ങളിലും പങ്കുകൊള്ളും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. സിനിമാ, സീരിയല്‍ രംഗങ്ങളിലുള്ളവര്‍ക്ക് ധാരാളം അവസരങ്ങള്‍ ഉണ്ടാകും. വ്യാപാര വ്യവസായരംഗങ്ങളിലുള്ളവര്‍ നന്നായി ശോഭിക്കും

ഭരണി

വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം പാഠ്യേതരവിഷയങ്ങളിലും നന്നായി ശോഭിക്കും. സാംസ്ക്കാരിക രംഗങ്ങളില്‍ മിന്നി തിളങ്ങും. പലവിധ പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കും. തര്‍ക്കങ്ങളിലും കേസ്സുകളിലും വിജയിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാകും.

കാര്‍ത്തിക

കുടുംബജീവിതം സന്തോഷകരമാകും. ഉന്നതസ്ഥാനീയരുടെ സഹായങ്ങള്‍ ലഭിക്കും., സന്താനങ്ങളുടെ ഉപരിപഠനത്തിനുള്ള തടസ്സം മാറിക്കിട്ടും. സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ക്ക് സ്ഥാനമാറ്റവും പ്രമോഷനും ലഭിക്കും. രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലുള്ളവര്‍ക്ക് ജനങ്ങളില്‍ സ്വാധീനം വര്‍ദ്ധിക്കും. ഭൂമി ഇടപാടുകളില്‍ ലാഭം ഉണ്ടാകും.

രോഹിണി

ഈശ്വര പ്രീതികരങ്ങളായ ദാനധര്‍മ്മങ്ങള്‍ പുണ്യകര്‍മ്മാനുഷ്ഠാനങ്ങള്‍ ഇവ ധാരാളമായി ചെയ്യും. ആഢംബര ഭോഗവസ്തുക്കള്‍ വാങ്ങിക്കൂട്ടും. ഔദ്യോഗിക രംഗത്തുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും. കായികരംഗത്തുള്ളവര്‍ക്ക് വിദേശയാത്രകള്‍ തരപ്പെടും. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തും.

മകയിരം

കുടുംബസ്വത്തുക്കള്‍ ഭാഗം വച്ചു കിട്ടും. സ്വയം തൊഴിലില്‍ പുരോഗതിയുണ്ടാകും. അകാരണമായി തര്‍ക്കങ്ങളും കേസ്സുകളും ഉണ്ടാകും. മനസ്സ് അസ്വസ്ഥമാകും. സ്വജനങ്ങളെക്കൊണ്ട് ക്ലേശിക്കും. പലകാര്യങ്ങളിലും തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയാതെ വരും. ധനനഷ്ടം ,അലച്ചിലും ,വലച്ചിലും ഇവയുണ്ടാകും.

തിരുവാതിര

ധനപരമായി പ്രയാസങ്ങള്‍ നേരിടും. ഏജന്‍സി വ്യാപാരം നടത്തുന്നവര്‍ക്ക് നല്ല വ്യാപാരം നടക്കും. ദേഹാരോഗ്യം കുറയും. വീടു സംബന്ധമായ തര്‍ക്കങ്ങള്‍ മൂലം മനസ്സ് വല്ലാതെ വ്യാകുലപ്പെടും. കര്‍മ്മരംഗത്ത് ശത്രു ശല്യം ഉണ്ടാകും.

പുണര്‍തം

പൊതുവേദികള്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. മതാചാര കാര്യങ്ങളില്‍ കൂടുതല്‍ പണം ചിലവഴിക്കും .വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. വാക്സാമര്‍ത്ഥ്യം കൊണ്ട് നടക്കാത്ത കാര്യങ്ങള്‍ നടത്തിയെടുക്കും. ബന്ധുക്കളെ അകമഴിഞ്ഞ് സഹായിക്കും.

പൂയം

വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്ക് നന്നായി ശോഭിക്കാനാകും. സ്ത്രീകളില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കും. വിദേശ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് വിസ തുടങ്ങിയവ ലഭിക്കും. ധാരാളം യാത്രകള്‍ തൊഴിലുമായി ബന്ധപ്പെട്ട് നടത്തും.

ആയില്യം

അപകടങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ഭാഗ്യാനുഭവങ്ങള്‍ പലതും ഉണ്ടാകും.പ്രതീക്ഷിക്കാതെ ധനം വന്നു ചേരും. താത്ക്കാലികമായി ജോലി ചെയ്യുന്നവര്‍ക്ക് അത് സ്ഥിരമായി കിട്ടും. മേലധികാരികളില്‍ നിന്ന് നല്ല സഹായങ്ങള്‍ ലഭിക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.

മകം

വിദേശത്തു ജോലിയുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടുകയോ ജോലി മതിയാക്കി തിരിച്ചു വരികയോ ചെയ്യും. സന്താനങ്ങളുടെ ഉപരി വിദ്യാഭ്യാസത്തിന് തടസ്സം നേരിടും. ആഘോഷങ്ങളില്‍ പങ്കെടുക്കും. പണത്തിന് ഞെരുക്കം അനുഭവപ്പെടും.

പൂരം

ഏഴരശനിയുടെ ദോഷഫലങ്ങള്‍ ഉണ്ടാകും. കാര്യതടസ്സം അലച്ചില്‍ ധനനഷ്ടം ദൈവാധീനക്കുറവ് ഇവ മൂലം വിഷമിക്കും. വളരെ വേണ്ടപ്പെട്ടവരുടെ വേര്‍പാടു മൂലം ദു:ഖിക്കും. ഔദ്യോഗിക രംഗത്തു നിന്നും വിരമിക്കും.

ഉത്രം

വിദ്യാര്‍ത്ഥികള്‍ പരീക്ഷകളിലും ടെസ്റ്റുകളിലും പരാജയപ്പെടും. ധനപരമായ പ്രയാസങ്ങള്‍ ഉണ്ടാകും. ഉത്സവാദികള്‍ക്ക് നേതൃത്വം നല്‍കും. പുതിയ സുഹൃത് ബന്ധങ്ങളും പ്രേമബന്ധങ്ങളും ഉണ്ടാ‍കും. പഴയ വാഹനം വില്‍ക്കും.

അത്തം

കുടുംബത്തില്‍ സ്വസ്ഥത കുറയും. പഴയ കേസ്സുകള്‍ വിണ്ടും വന്നു ചേരും. വ്യാപാരവ്യവസായ രംഗങ്ങളിലുള്ളവര്‍ക്ക് മാന്ദ്യം അനുഭവപ്പെടും. ബുദ്ധിപരമായി കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിച്ച് മുന്നോട്ട് പോകും. വിലപിടിപ്പുള്ള രേഖകള്‍ കൈവശം വന്നു ചേരും. ശത്രുക്കളുടെ ഉപദ്രവം മൂലം ചില പ്രശ്നങ്ങള്‍ ഉദയം ചെയ്യും.

ചിത്തിര

രാ‍ഷ്ട്രീയ നേതാക്കന്മാര്‍ തെരെഞ്ഞെടുപ്പുകളില്‍ നിന്നാല്‍ പരാജയപെടും. ആദ്ധ്യാത്മിക നേതാക്കന്മാര്‍ക്ക് നന്നായി ശോഭിക്കാനാകും. തര്‍ക്കങ്ങളും മറ്റും ഒത്തു തീര്‍പ്പാക്കാന്‍ മദ്ധ്യസ്ഥത വഹിക്കും. ഉല്ലാസയാത്രകള്‍ നടത്തും. മൃഷ്ടാന്ന ഭോജനത്തിനും സൗന്ദര്യ സാമഗ്രഹികള്‍ വാങ്ങിക്കൂട്ടുന്നതിനും വേണ്ടി ധാരാളം പണം ചിലവഴിക്കും.

ചോതി

അധിക ചിലവുകള്‍ ഉണ്ടാകും. ദിനചര്യകളില്‍ മാറ്റം വരുത്തും. ജംഗമസ്വത്തുക്കള്‍ അധീനതയില്‍ വന്നു ചേരും. കേസ്സുകളിലും തര്‍ക്കങ്ങളിലും വിജയിക്കും. കലാരംഗത്തുള്ളവര്‍ പൊതുരംഗത്ത് നന്നായി ശോഭിക്കും. സമ്മാനങ്ങളും ബഹുമതികളും ലഭിക്കും. ദമ്പതികള്‍ സുഖവാസമന്ദിരങ്ങളില്‍ പാര്‍ക്കും.

വിശാഖം

വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് തടസ്സം ഉണ്ടാകും. പ്രമാണങ്ങളില്‍ ഒപ്പു വയ്ക്കും. പിതൃസ്വത്തുക്കള്‍ കൈവശം വന്നു ചേരും. വിശ്രമരഹിതമായി അനുഭവപ്പെടും. മറ്റുള്ളവര്‍ക്കു വേണ്ടി സമയവും പണവും ചെലവഴിക്കും.

അനിഴം

ദീര്‍ഘകാലമായിട്ടുള്ള ആഗ്രഹങ്ങള്‍ സഫലീകരിക്കും. പതി മൂലം ധനനഷ്ടം ഉണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. അപ്രതീക്ഷിത ധന ലാഭം ഉണ്ടാകും. ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കും. അയല്‍ക്കാരുമായി നല്ല ബന്ധം സ്ഥാപിക്കും. പ്രസിദ്ധീകരണങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അധികവരുമാനവും സ്ഥാനലബ്ധിയും ലഭിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും.

തൃക്കേട്ട

ആഢംബരത്തിനും വിനോദത്തിനും വേണ്ടി ധാരാളം പണം ചെലവഴിക്കും. കേസ്സുകളിലും തര്‍ക്കങ്ങളിലും ബന്ധപ്പെട്ട് കുഴപ്പം പിടിച്ച അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബസുഖക്കുറവുണ്ടാകും. വീടു മാറി താമസിക്കും. സുഹൃത്തുക്കളും ബന്ധുക്കളും ഭിന്നിച്ചു നില്‍ക്കും.

മൂലം

ശാസ്ത്രസാങ്കേതിക രംഗങ്ങളിലുള്ളവര്‍ക്ക് ബഹുമതികളും പുരസ്ക്കാരങ്ങളും ലഭിക്കും. വിദേശത്തുള്ളവര്‍ ഗൃഹത്തില്‍ വന്നുചേരും. നിര്‍ത്തിവച്ചിരുന്ന പ്രസ്ഥാനങ്ങള്‍ വീണ്ടും ആരംഭിക്കും. ഉദ്യോഗത്തില്‍ സ്ഥിതീകരണമാകാത്തവര്‍ക്ക് സ്ഥിതീകരണമുണ്ടാകും.

പൂരാടം

ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മനസ്സാക്ഷിക്കു വിരുദ്ധമായി പ്രവര്‍ത്തിക്കും. പലകാര്യങ്ങളിലും ധീരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. സ്വജനങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും.

ഉത്രാടം

സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുനമാനമാകും. മനസ്സ് സന്തോഷിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാ‍കും. പല കാര്യങ്ങളിലും ധീരമായ തീരുമാ‍നം കൈകൊള്ളും. ഹര്‍ജികളും നിവേദനങ്ങളും അംഗീകരിക്കപ്പെടും.

തിരുവോണം

പ്രവര്‍ത്തനരംഗത്ത് ഊര്‍ജസ്വലത പ്രകടിപ്പിക്കും. ഊഹക്കച്ചവടത്തിലും ഷെയര്‍ മാര്‍ക്കറ്റിലും നിക്ഷേപങ്ങള്‍ നടത്തും. ഉന്നതവ്യക്തികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. മെഡിക്കല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അര്‍ഹിക്കാത്ത സ്ഥാനങ്ങള്‍ ലഭിക്കും. അലസതാ മനോഭാവം കൈവിടും. പൂര്‍വസ്വത്തുക്കള്‍ കൈവശം വന്നു ചേരും. ദേവലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും.

അവിട്ടം

പ്രവര്‍ത്തനരംഗത്ത് ഊര്‍ജസ്വലതപ്രകടിപ്പിക്കും. ഷെയര്‍വ്യാപാരത്തിലും ഊഹക്കച്ചവടത്തിലും നേട്ടങ്ങളുണ്ടാകും. ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഇന്റെര്‍വ്യൂകളിലും പരീക്ഷകളിലും വിജയിക്കും. പിതൃസ്വത്തുക്കള്‍ കൈവശം വന്നു ചേരും. പുതിയ സുഹൃത്ത് ബന്ധങ്ങളുണ്ടാകും. ശത്രുക്കളുടെ മേല്‍ വിജയം നേടും.

ചതയം

സാഹിത്യകാരന്മാര്‍ , കവികള്‍, സംഗീതഞ്ജന്മാര്‍ ഇവര്‍ക്ക് നന്നായി ശോഭിക്കാനാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് സ്ഥാനക്കയറ്റവും സ്ഥാന മാറ്റവും ഉണ്ടാകും. ഉന്നത വ്യക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അലസതാമനോഭാവം മാറും. .

പൂരുരുട്ടാതി.

രഹസ്യങ്ങള്‍ പരസ്യമാകും. ഔദ്യോഗികരംഗത്ത് പ്രതീക്ഷിക്കാത്ത പരിവര്‍ത്തനങ്ങള്‍ വന്നുചേരും. പഴയ വാഹനം വിറ്റ് പുതിയവ വാങ്ങും. സാമൂഹ്യപ്രവര്‍ത്തകര്‍ക്കും, രാഷ്ടീയ നേതാക്കന്മാര്‍ക്കും വിമര്‍ശനങ്ങളുണ്ടാകും. ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്യും. മുടങ്ങികിടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും.

ഉത്രട്ടാതി

രഹസ്യബന്ധങ്ങള്‍ ഉണ്ടാകും. ക്രയവിക്രയങ്ങളില്‍ ലാഭം ഉണ്ടാ‍കും. ബന്ധുക്കള്‍മൂലം ധനനഷ്ടം ഉണ്ടാകും. ധനാഗമനമാര്‍ഗ്ഗങ്ങള്‍ മന്ദഗതിയിലാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധകുറവുണ്ടാകും. വിദ്ദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം. ഗുരുതുല്യരായവരുടെ വിയോഗം മൂലം ദുഃഖിക്കും.

രേവതി

പുണ്യക്ഷേത്രദര്‍ശനത്തിനു ഇടവരും. സല്‍കീര്‍ത്തിയും സ്ഥാനമാനങ്ങളും ലഭിക്കും. മത്സരപരീക്ഷയില്‍ വിജയിക്കും. രാഷ്ട്രീയനേതാക്കള്‍ കൂടുതല്‍ ശോഭിക്കും. ഭൂമി ഇടപാടുകളില്‍ ലാഭം വര്‍ദ്ധിക്കും. ഭാഗ്യക്കുറി, ചീട്ടി മുതലായവ വീണുകിട്ടും. അപ്രതീക്ഷിതമായ ധനലാഭമുണ്ടാകും. പരോപദ്രവ ബുദ്ധി പ്രകടിപ്പിക്കും. ആത്മസംതൃപ്തി നേടും. സന്താനങ്ങളെ കോണ്ട് ഗുണഫലങ്ങളുണ്ടാകും.

Generated from archived content: vaara1_feb14_12.html Author: dr_k_divakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English