ജൂനിയര്‍ എന്‍ജിനിയര്‍ പരീക്ഷ -2019:  അപേക്ഷ ക്ഷണിച്ചു

കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍/സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് തസ്തികകളിലെ ജൂനിയര്‍ എന്‍ജിനിയര്‍ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ അപേക്ഷ ക്ഷണിച്ചു.

സിവില്‍, ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍ വിഭാഗങ്ങളിലാണ് ഒഴിവുകള്‍

ഉയര്‍ന്ന പ്രായം: 30/32. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
യോഗ്യത: ബന്ധപ്പെട്ട എന്‍ജിനിയറിങ് വിഷയത്തില്‍ ഡിപ്ലോമ, ബിരുദം.

പേപ്പര്‍ ഒന്ന് ഒബ്ജക്ടീവ് മതൃകയിലുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ്.
പേപ്പര്‍ ഒന്നില്‍ 200 മാര്‍ക്കിന്റെ ചോദ്യങ്ങളാണുണ്ടാവുക.
ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ്, ജനറല്‍ അവയര്‍നസ്, ജനറല്‍ എന്‍ജിനിയറിങ് എന്നിവയില്‍ നിന്നാണ് ചോദ്യങ്ങള്‍.പേപ്പര്‍ രണ്ട് എഴുത്ത് പരീക്ഷയില്‍ 300 മാര്‍ക്കിന്റെ വിവരണാത്മക ചോദ്യങ്ങളാണുണ്ടാവുക.

രാജ്യത്താകെ ഒമ്ബത് റീജണുകളാണുള്ളത്.

കേരളവും കര്‍ണാടകവും ലക്ഷദ്വീപുമുള്‍പ്പെടുന്നതാണ് ഒരു റീജണ്‍. ഈ റീജണില്‍ ബെല്‍ഗാവി, ബംഗളൂരു, ഹുബ്ബള്ളി, കലബുറഗി, മംഗളൂരു, മൈസൂരു, ശിവമോഗ, ഉഡുപ്പി, എറണാകുളം, കണ്ണൂര്‍,കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, കവറത്തി എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍. https://ssc.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം .

അവസാന തിയതി സെപ്തംബര്‍ 12 വൈകിട്ട് അഞ്ച്. വിശദവിവരം https://ssc.nic.in എന്ന വെബ്സൈറ്റില്‍.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English